Sub Lead

സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു

സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു
X
പ്രതീകാത്മക ചിത്രം

തൃശൂര്‍: ചാലക്കുടിയില്‍ ഒമ്പതു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റു. ചാലക്കുടി സി എം ഐ കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത പരിശോധന നടത്തുന്നുണ്ട്. പാമ്പു കടിയേറ്റതിന്റെ പാട് സ്ഥിരീകരിച്ചു. പിതാവ് കൂടിയെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ പാമ്പ് കടിയേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടെയും പരിസരം വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.










Next Story

RELATED STORIES

Share it