Sub Lead

പണിമുടക്ക് തുടരുന്നു: ബസുകള്‍ ഓടുന്നില്ല; ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞു

പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു.

പണിമുടക്ക് തുടരുന്നു: ബസുകള്‍ ഓടുന്നില്ല; ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞു
X

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് തുടരുന്നു. പൊതുജനം വലഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. പരശുറാം, വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്. ചെന്നൈ തിരുവനന്തപുരം മെയില്‍ തൃപ്പൂണിത്തറയിലും തടഞ്ഞു.

സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകള്‍ കടത്തി വിട്ടത്. അഞ്ചു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയോടെയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ പ്രതിഷേധകരെ അറസ്റ്റ് ചെയ്തു നീക്കി. മറ്റു ട്രെയിനുകളും വൈകിയാണ് ഓടുന്നത്. രാവിലെ തിരുവനന്തപുരത്ത് മാത്രമാണ് ട്രെയിന്‍ തടഞ്ഞതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രെയിനുകള്‍ തടയുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ തടഞ്ഞു. ഇരിഞ്ഞാലക്കുടയില്‍ കണ്ണൂര്‍-ആലപ്പി എക്‌സിക്യൂട്ടീവ് തടഞ്ഞു.

പൊതുപണിമുടക്കില്‍ വാഹനങ്ങള്‍ തടയില്ലെന്നു അറിയിച്ചിരുന്നെങ്കിലും പണിമുടക്ക് അനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം മണക്കാട് പോലിസിന്റെ മുന്നില്‍ വച്ച് ഓട്ടോറിക്ഷകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. രാവിലെ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രകടനങ്ങള്‍ നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പോലിസ് ഒരുക്കിട്ടുള്ളത്.




Next Story

RELATED STORIES

Share it