Sub Lead

സൗജന്യമായി സ്‌നാക്‌സ് നല്‍കിയില്ല; മദ്യപാനി തെരുവ് കച്ചവടക്കാരനെ കൊലപ്പെടുത്തി

കച്ചവടം കഴിഞ്ഞ് വീട്ടീലേക്ക് സൈക്കിളില്‍ പോകുന്നതിനിടെയായിരുന്നു ആക്രണണം.

സൗജന്യമായി സ്‌നാക്‌സ് നല്‍കിയില്ല; മദ്യപാനി തെരുവ് കച്ചവടക്കാരനെ കൊലപ്പെടുത്തി
X

പട്ന: സൗജന്യമായി സ്‌നാക്‌സ് നല്‍കാത്തതിനെ തുടര്‍ന്ന് 40കാരനായ തെരുവ് കച്ചവടക്കാരനെ മദ്യപിച്ച് എത്തിയ ആള്‍ കൊലപ്പെടുത്തി. ബിഹാറിലെ കതിഹാര്‍ സ്വദേശിയായ ഭേല്‍പ്പൂരി കച്ചവടക്കാരനായ രമേഷ് റാം ആണ് കൊല്ലപ്പെട്ടത്.

കച്ചവടം കഴിഞ്ഞ് വീട്ടീലേക്ക് സൈക്കിളില്‍ പോകുന്നതിനിടെയായിരുന്നു ആക്രണണം. രമേഷിനെ കച്ചവടത്തിന് സഹായിക്കുന്ന ഭാര്യ പുറകെ നടന്നുവരുന്നതിനിടെ അര്‍ധനഗ്നനായി എത്തിയ ആള്‍ കല്ലെടുത്ത് റാമിനെ എറിയുകയായിരുന്നു. ഏറ് കൊണ്ടതിന് പിന്നാലെ റാം സൈക്കിളില്‍ നിന്ന് താഴെ വീണു.

ആളുകള്‍ തടിച്ചുകൂടുന്നതിനിടെ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ആളുകള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി പോലിസ് പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ക്ക് ഭേല്‍പ്പൂരി നല്‍കാത്തതാണ് ആക്രമിക്കാന്‍ കാരണമായതെന്ന് പോലിസ് പറഞ്ഞു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it