Sub Lead

പശു സംരക്ഷണത്തിന്റെ മറവില്‍ മനുഷ്യരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ

പശു സംരക്ഷണത്തിന്റെ മറവില്‍ മനുഷ്യരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: ഹരിയാനയിലെ ഭിവാനി ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ജുനൈദിനെയും നസീറിനെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ എസ് ഡിപിഐ ശക്തമായി അപലപിച്ചു. എല്ലാ കുറ്റവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളുടെ കത്തിക്കരിഞ്ഞ മൃതദേഹം സംസ്ഥാനത്തുടനീളവും രാജ്യമെമ്പാടും ഞെട്ടിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയില്‍ നിന്ന് കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ മറവില്‍ ആളുകളെ തിരഞ്ഞെടുത്ത് ലക്ഷ്യമിടുന്ന തീവ്ര ഹിന്ദുത്വവാദി സംഘടനയായ ബജ്‌റങ്ദളില്‍പ്പെട്ടവരാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടത്തിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെ കണ്ടെത്തണമെന്നും അദ്ദേഹം പോലിസിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. അതിനാല്‍, ഇരട്ടക്കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണം. ഇത്തരം ക്രിമിനലുകളെ ബജ്‌റങ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കല്‍ ലജ്ജയില്ലാതെ സംരക്ഷിക്കുന്ന നടപടിയെയും എസ്ഡിപിഐ അപലപിച്ചു.

Next Story

RELATED STORIES

Share it