- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കറിലെ ഏഴു ജീവനക്കാരെ ഇറാന്‍ വിട്ടയച്ചു; മോചിതരായവരില്‍ അഞ്ചു ഇന്ത്യക്കാരും
അഞ്ചു ഇന്ത്യക്കാരെയും ഒരു ലാറ്റ്‌വിയന്‍ സ്വദേശിയേയും ഒരു റഷ്യക്കാരനേയുമാണ് മോചിപ്പിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപോര്‍ട്ട് ചെയ്തു.
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് പതാക വഹിച്ച സ്വീഡിഷ് ഉമടസ്ഥതയിലുള്ള എണ്ണടാങ്കറിലെ 23 ജീവനക്കാരില്‍ ഏഴു പേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാരെയും ഒരു ലാറ്റ്‌വിയന്‍ സ്വദേശിയേയും ഒരു റഷ്യക്കാരനേയുമാണ് മോചിപ്പിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപോര്‍ട്ട് ചെയ്തു.
തങ്ങളുടെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതിനു പകരമായി കഴിഞ്ഞ ജൂലൈയിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്‌റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ സമുദ്രത്തേയും ഗള്‍ഫിനേയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്കില്‍നിന്ന് സ്‌റ്റെനാ ഇംപേരോ എന്ന കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. യാനം അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ നടപടി.
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് റോയല്‍ മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത് രണ്ടാഴ്ചക്കു ശേഷമായിരുന്നു ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ചായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്. നേരത്തേ ബ്രിട്ടീഷ് മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത ഇറാന്‍ കപ്പലും അതിലെ ജീവനക്കാരെയും വിട്ടയച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















