മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം; ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ

കൊളംബോ: മുസ്‌ലിംകള്‍ക്കും മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ക്കും മസ്ജിദിനു നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടുത്ത ഒരറിയിപ്പുണ്ടാവുന്നതുവരെ കര്‍ഫ്യൂ തുടരുമെന്നു പോലിസ് വക്താവ് റുവാന്‍ ഗുനസ്‌കേര പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്നാണു മുസ്‌ലിംകള്‍ക്കെതിരേ രാജ്യവ്യാപകമായി ആക്രമണം ആരംഭിച്ചത്.
ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തിനു ഒരാഴ്ചക്കു ശേഷം മുസ്‌ലിംകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും മസ്ജിദും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നു രാജ്യത്തു ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്കു വിലക്കേര്‍പെടുത്തിയിരുന്നു. തുടര്‍ന്നാണു രാജ്യത്തുടനീളം കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ ആരംഭിച്ചത്.
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT