Sub Lead

മസാജ് ചെയ്യാന്‍ പാമ്പുകള്‍...!; ഈജിപ്തിലെ 'സ്‌നേക്ക് മസാജ്' വൈറല്‍(വീഡിയോ)

മസാജ് ചെയ്യാന്‍ പാമ്പുകള്‍...!; ഈജിപ്തിലെ സ്‌നേക്ക് മസാജ് വൈറല്‍(വീഡിയോ)
X

കയ്‌റോ: പാമ്പുകളെ പേടിയില്ലാത്തവര്‍ കുറവായിരിക്കും. ഇരുള്‍ മൂടിയ വഴികളിലൂടെ നടന്നുപോവുമ്പോള്‍ ഒരു ചെറിയ ഇലയനക്കമുണ്ടെങ്കില്‍ തന്നെ അത് പാമ്പാണോയെന്നു കരുതി ഭയപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍, ഈജിപ്തിലെ കയ്‌റോയില്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍. കെയ്‌റോയിലെ ഒരു സ്പായില്‍ മസാജ് ചെയ്യുന്നത് സുന്ദരികളും സുന്ദരന്‍മാരോ, ആയുര്‍വേദ-കളരി-മര്‍മ വിദഗ്ധരുമല്ല, സാക്ഷാല്‍ പാമ്പുകളാണ്. ഇവിടെ മസാജ് ചെയ്യാന്‍ പാമ്പുകളെയാണ് കൂട്ടത്തോടെ ഉപയോഗിക്കുന്നത്! സ്‌നേക്ക് മസാജിന്റെ വീഡിയോ വൈറലായതോടെ സ്പായുടെ വിശേഷങ്ങള്‍ അറിയാനും സാമൂഹിക മാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ഏറുകയാണ്. സ്‌നേക്ക് മസാജിലൂടെ ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്നാണ് സ്പാ ഉടമകളുടെ അഭിപ്രായം.

ആദ്യം ഉപഭോക്താവിന്റെ ശരീരമാസകലം വെളിച്ചണ്ണ തേയ്ക്കും. പിന്നാലെ പാമ്പുകളെ ശരീരത്തില്‍ വയ്ക്കും. ഇവ ശരീരത്തിലൂടെ ഇഴഞ്ഞു നീക്കി മസാജ് ചെയ്യുകയാണു ചെയ്യുന്നത്. പെരുമ്പാമ്പ് ഉള്‍പ്പെടെ വിഷമില്ലാത്ത 28 തരം പാമ്പുകളെയാണ് മസാജിനായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഇപഭോക്താവിന്റെ ശരീരത്തില്‍ അര മണിക്കൂറാണ് പാമ്പുകള്‍ ഇഴഞ്ഞിഴഞ്ഞ് മസാജ് ചെയ്യുന്നത്. പാമ്പുകള്‍ എങ്ങനെയാണ് മസാജ് ചെയ്യുന്നതെന്ന് സംശയമുള്ളവര്‍ക്ക് വീഡിയോയും ചിത്രങ്ങളും ട്വിറ്ററിലൂടെ നല്‍കിയിട്ടുണ്ട്. റോയിട്ടേഴ്‌സ് ആണ് ട്വിറ്ററിലൂടെ സ്‌നേക്ക് മസാജിന്റെ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. സ്‌നേക്ക് മസാജ് പേശികളിലെയും സന്ധികളിലെയും വേദനയ്ക്കു വളരെയധികം ആശ്വാസം നല്‍കുന്നതായി സ്പാ ഉടമ സഫ്വാത് സെഡ്കി പറഞ്ഞു. മാത്രമല്ല, പാമ്പ് മസാജ് ചെയ്ത ഉപഭോക്താക്കളും ഇതേ അഭിപ്രായക്കാരാണ്. ആദ്യം താന്‍ പേടിച്ചെങ്കിലും മസാജ് തുടങ്ങിയപ്പോള്‍ പേടി മാറിയെന്നും വേദന വളരെയധികം കുറഞ്ഞെന്നും ഒരു ഉപഭോക്താവ് പറഞ്ഞു.

Spa offers 'Snake Massage' for customers

Next Story

RELATED STORIES

Share it