'വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്'; എസ് പി സുജിത്ത് ദാസിന്റെ സസ്പെന്‍ഷനു പിന്നാലെ അന്‍വര്‍
എസ്പി സുജിത്ത് ദാസിനെതിരായ ആരോപണങ്ങളില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ഡിഐജി അജിതാ ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്തതില്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. 'വിക്കറ്റ് നമ്പര്‍ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക്' എന്നായിരുന്നു അന്‍വറിന്റെ കമ്മന്റ്. ക്രിക്കറ്റിലെ വിക്കറ്റ് തെറിക്കുന്ന ചിത്രവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. നേരത്തേ, പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരായ ആരോപണങ്ങളില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ഡിഐജി അജിതാ ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നല്കിയ റിപോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
മലപ്പുറം എസ് പി ക്യാംപ് ഓഫിസിലെ മരം മുറി, സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. മരംമുറി കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ക്കെതിരായ ഗുരുതര ആരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT