ബഹുഭര്‍തൃത്വം നിയമ വിധേയമാക്കാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഹരിതപത്രം പുറത്തിറക്കിയത്.രാജ്യത്തെ വിവാഹ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ബഹുഭര്‍തൃത്വ നിര്‍ദേശം.

കേപ്ടൗണ്‍: സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ അനുമതി നല്‍കാനുള്ള നിര്‍ദേശം മുന്നോട്ട് വച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഹരിതപത്രം പുറത്തിറക്കിയത്.രാജ്യത്തെ വിവാഹ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ബഹുഭര്‍തൃത്വ നിര്‍ദേശം.
ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ ബഹുഭാര്യാത്വം നിയമവിധേയമാണ്. പുതിയ പരിഷ്‌ക്കരണത്തിലൂടെ മുസ്‌ലിം, ഹിന്ദു, ജൂത വിവാഹങ്ങള്‍ക്കും നിയമപരമായ സാധുത നല്‍കും. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരേ വിവിധ സാമൂഹിക, മത വിഭാഗങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.തുല്യ വിവാഹാവകാശങ്ങള്‍ സ്ത്രീകള്‍ക്കും നല്‍കുകയാണെങ്കില്‍ അത് സമൂഹത്തെ തകര്‍ക്കുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസിഡിപി) നേതാവ് കെന്നെത്ത് മെഷോ പ്രതികരിച്ചു.
സര്‍ക്കാര്‍ നീക്കം ആഫ്രിക്കന്‍ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് നാലു ഭാര്യമാരുള്ള റിയാലിറ്റി ഷോ താരംമൂസ സെലേക്കു കുറ്റപ്പെടുത്തി.ഇവരിലുണ്ടാകുന്ന കുട്ടികളുടെ അവസ്ഥയെന്താകുമെന്നും അവര്‍ എങ്ങനെയാണ് തങ്ങളുടെ സ്വത്വം തിരിച്ചറിയുകയെന്നും സെലേക്കു ചോദിച്ചു.
പുതിയ നിയമ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വാക്കുയുദ്ധമായി അധഃപതിച്ചിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രി ആരോണ്‍ മോത്സോലെഡി ആരോപിച്ചു. മന്ത്രാലയം പുറത്തിറക്കിയ ഹരിതപത്രം സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ല. വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം;പ്രതിഷേധങ്ങള്ക്കിടേ ബില്‍...
8 Aug 2022 6:59 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTഗസയില്‍ വെടിനിര്‍ത്തല്‍
8 Aug 2022 6:39 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT