Sub Lead

'ക്ഷമിക്കണം, അറിയില്ലായിരുന്നു'; മോഷ്ടിച്ച കൊവിഡ് വാക്‌സിനുകള്‍ ചായക്കടയില്‍ ഉപേക്ഷിച്ചു

ക്ഷമിക്കണം, അറിയില്ലായിരുന്നു; മോഷ്ടിച്ച കൊവിഡ് വാക്‌സിനുകള്‍ ചായക്കടയില്‍ ഉപേക്ഷിച്ചു
X

ഛണ്ഡീഗഢ്: ഹരിയാനയിലെ ജിന്‍ഡിലെ ഒരു വാക്‌സിനേഷന്‍ സെന്ററിലെ സ്‌റ്റോര്‍ റൂമില്‍ അതിക്രമിച്ചു കയറി മോഷ്ടിച്ച 622 ഡോസ് കൊവിഡ് വാക്‌സിനുകള്‍ ചായക്കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷണത്തിന് ക്ഷമ ചോദിക്കുന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. കൊവിഡ് 19 വാക്‌സിനായ കോവിഷീല്‍ഡിന്റെ ഡോസുകളാണ് വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ജിന്‍ഡിലെ വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് മോഷ്ടിച്ചത്. തുടര്‍ന്നാണ് ജിന്‍ഡിലെ ഒരു ചായക്കടയ്ക്ക് പുറത്തുള്ള ബാഗില്‍ മോഷ്ടിച്ച കുപ്പികള്‍ കണ്ടെത്തിയത്. ഇതോടൊപ്പമുള്ള കുറിപ്പിലാണ് ക്ഷമാപണക്കുറിപ്പ് പോലിസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

വ്യാഴാഴ്ച രാവിലെയാണ് കൊവിഡ് 19 വാക്‌സിനുകള്‍ വാക്‌സിനേഷന്‍ സെന്ററിലെ സ്‌റ്റോര്‍ റൂമില്‍ നിന്ന് മോഷ്ടിച്ചത്. ജിന്‍ഡിലെ സിവില്‍ ലൈന്‍സ് പോലിസ് സ്‌റ്റേഷന് പുറത്തെ ചായക്കടയില്‍ നിന്നാണ് 622 ഡോസ് കൊവിഡ് 19 വാക്‌സിനുകള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൊത്തം 182 ഡോസ് കോവിഷീല്‍ഡും 440 ഡോസ് കോവാക്‌സിനുമാണ് ഇവിടെയുണ്ടായിരുന്നത്. മോഷ്ടിച്ചവര്‍ക്ക് കൊറോണ വൈറസ് വാക്‌സിനുകള്‍ ഇതില്‍ ഉണ്ടെന്ന് അറിയില്ലെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പും കുപ്പികളോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.

മോഷ്ടിച്ച കൊവിഡ് വാക്‌സിന്‍ ഉപേക്ഷിച്ച ടീസ്റ്റാളിലെ ബാഗില്‍ നിന്നു കണ്ടെടുത്ത ക്ഷമാപണക്കുറിപ്പ്‌

മോഷ്ടാക്കളെ തിരിച്ചറിയുന്ന വിധത്തിലുള്ള ചില സൂചനകളും പോലിസിനു ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത കുപ്പികള്‍ ഉപയോഗിക്കാമോ ഇല്ലയോ എന്നതിനെക്കുറിച്ച് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. മോഷണം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് വാക്‌സിനുകള്‍ മടക്കി നല്‍കിയത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ പാടുപെടുന്ന സമയത്ത് വാക്‌സിനുകള്‍ മോഷ്ടിച്ചതിന് ക്ഷമ ചോദിക്കുന്നതാണ് കുറിപ്പ്. ജിന്ദ് പിപി സെന്റര്‍ ജനറല്‍ ഹോസ്പിറ്റലിന്റെ സ്‌റ്റോര്‍ റൂമില്‍ നിന്ന് 440 ഡോസ് കോവാക്‌സിന്‍, 1,270 ഡോസ് കോവിഷീല്‍ഡ് എന്നിവയുള്‍പ്പെടെ 171 ഓളം കൊവിഡ് 19 വാക്‌സിനുകളാണ് വ്യാഴാഴ്ച മോഷ്ടിച്ചത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മോഷ്ടാക്കള്‍ മരുന്നുകളും പണവും സ്‌റ്റോര്‍ റൂമിനുള്ളില്‍ സൂക്ഷിച്ചിട്ടില്ല.

ക്ലിനിക്കിലെ സ്റ്റോര്‍ റൂമില്‍ മോഷ്ടാക്കള്‍ നടത്തിയ അതിക്രമം

ബിസിജി, പോളിയോ വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ളവ അവിടെ തന്നെയുണ്ടെങ്കിലും കൊവിഡ് 19 വാക്‌സിനുകളാണ് മോഷ്ടിച്ചതെന്ന് ജിന്‍ഡ് സിവില്‍ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സിഎംഒ) ഡോ. ബിംല രതി പറഞ്ഞു. വാക്‌സിനേഷന്‍ സെന്ററിലെ സ്‌റ്റോര്‍ റൂം വ്യാഴാഴ്ച രാവിലെ തകര്‍ത്താണ് മോഷണം നടത്തിയത്. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാക്‌സിനുകള്‍ മോഷ്ടിക്കുന്നത് തടയാന്‍ സിസിടിവി കാമറകളോ സുരക്ഷാ ഉദ്യോഗസ്ഥരോ സ്‌റ്റോര്‍ റൂമിന് പുറത്ത് ഇല്ലെന്നും റിപോര്‍ട്ടുണ്ട്.

'Sorry, didn't know': Thieves leave stolen Covid-19 vaccines at tea stall in Haryana's Jind

Next Story

RELATED STORIES

Share it