വീണ്ടും ഐഎസ്‌ഐയുടെ ഹണിട്രാപ്പ്; ചാരവൃത്തി നടത്തിയ സൈനികന്‍ അറസ്റ്റില്‍

രാസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പ്രവര്‍ത്തിക്കുന്ന ആംഡ് ഫോഴ്‌സ് അംഗമായ സോംബീര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വീണ്ടും ഐഎസ്‌ഐയുടെ ഹണിട്രാപ്പ്;  ചാരവൃത്തി നടത്തിയ സൈനികന്‍ അറസ്റ്റില്‍
ജയ്പൂര്‍: ഹണിട്രാപ്പില്‍ കുടുങ്ങി പാക് ചാരസംഘടനയായ ഐഎസ്‌ഐക്കായി ചാരവൃത്തി നടത്തിയ സൈനികന്‍ അറസ്റ്റില്‍. രാസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പ്രവര്‍ത്തിക്കുന്ന ആംഡ് ഫോഴ്‌സ് അംഗമായ സോംബീര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സൈനികനെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.

ഐഎസ്‌ഐ നിയന്ത്രിക്കുന്ന അനികാ ചോപ്ര എന്ന പ്രൊഫൈലുമായി ഫേസ്ബുക്കില്‍ സൈനികന്‍ പതിവായി ചാറ്റ് ചെയ്യാറുണ്ട്. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന യൂനിറ്റിനെക്കുറിച്ചും അതിന്റെ നീക്കങ്ങളെക്കുറിച്ചും വിവരം കൈമാറുകയായിരുന്നു. രാജസ്ഥാന്‍ പോലിസ് ജയ്‌സാല്‍മീറില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാക് സംഘം മറ്റേതെങ്കിലും ജവാന്‍മാരുമായോ ഓഫിസര്‍മാരുമായോ ബന്ധം സ്ഥാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സൈന്യം നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണ്. ഫെബ്രുവരിയില്‍ പാക് സംഘം നിയന്ത്രിക്കുന്ന ഹണി ട്രാപ്പില്‍ കുടുങ്ങി ഇന്ത്യന്‍ വ്യോമസേനയിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഫേസ്ബുക്ക് ഫ്രന്റായ വനിതക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നു.

സായുധസേനയിലെ ജവാന്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കടുത്ത മാര്‍ഗനിര്‍ദേശങ്ങളാണ് നിലവിലുള്ളത്.ഐഡന്റിറ്റിയും റാങ്കും പോസ്റ്റിങും ജോലി സംബന്ധമായ മറ്റുവിവരങ്ങളും പങ്കുവയ്ക്കുന്നതിന് വിലക്കുണ്ട്. യൂനിഫോം ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിനും ഇവര്‍ക്ക് അനുമതിയില്ല.

RELATED STORIES

Share it
Top