Sub Lead

പിണറായി വിജയനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റ്: സിപിഎം ഒഴിവാക്കിയ സ്ഥാനാര്‍ത്ഥി സ്വതന്ത്രനമായി മല്‍സരിക്കും

പിണറായി വിജയനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റ്: സിപിഎം ഒഴിവാക്കിയ സ്ഥാനാര്‍ത്ഥി സ്വതന്ത്രനമായി മല്‍സരിക്കും
X

തിരുവനന്തപുരം: പിണറായി വിജയനെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിച്ചതിന് സിപിഎം സ്ഥാനാര്‍ഥിത്വം നിഷേധിച്ച പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുത്തിപ്പാറ ബി ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കും. വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. പോസ്റ്ററുകള്‍ ഉള്‍പ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ചു കത്തു നല്‍കുകയായിരുന്നു.

പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, 2015ല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീകണ്ഠന്‍ നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആണ്. 2025 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മുത്തിപ്പാറ വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നതിന് പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും ഇത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് നീക്കം ചെയ്ത് അയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളെ നേതൃത്വം തിരഞ്ഞെടുത്ത് പട്ടികയില്‍ ഉള്‍പ്പെടുത്തി.

Next Story

RELATED STORIES

Share it