- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ബാങ്ക് 2025ല്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി; സ്വപ്‌നം മാത്രമെന്ന് ഹമാസ്
അതേസമയം, ഈ സ്വപ്‌നം നടപ്പാവില്ലെന്ന് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു.
തെല്‍അവീവ്: വെസ്റ്റ്ബാങ്ക് 2025ല്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെര്‍സലേല്‍ സ്‌മോട്രിച്ച്. യുഎസില്‍ ട്രംപ് അധികാരത്തില്‍ വന്നത് ഇതിന് സഹായിക്കുമെന്നും സ്‌മോട്രിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ കുടിയേറ്റ പ്രദേശങ്ങളെല്ലാം ഇതോടെ പൂര്‍ണമായും ഇസ്രായേലിന്റെ അധീനതയിലാവും. ഫലസ്തീന്‍ രാജ്യം രൂപീകരിക്കപ്പെടുന്നത് ഇസ്രായേലിന് ഭീഷണിയാണെന്ന കാര്യം ഇപ്പോള്‍ ലോകത്തിനറിയാം. അതിനാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഞാന്‍ യുദ്ധമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
അതേസമയം, ഈ സ്വപ്‌നം നടപ്പാവില്ലെന്ന് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. ഫലസ്തീനികളുടെ ദേശീയ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതാണ് ഇസ്രായേലി ധനമന്ത്രിയുടെ പ്രസ്താവന. ഭീകരവാദത്തിലും അവകാശ മോഷണത്തിലും ഭൂമി പിടിച്ചെടുക്കലിലും ഊന്നിയ നാസി ഭരണകൂടത്തിന് സമീപം മറ്റൊരു രാജ്യമുണ്ടാക്കി ജീവിക്കാമെന്ന് വിചാരിക്കുന്നവര്‍ മൂഡന്‍മാരുടെ സ്വര്‍ഗത്തിലാണുള്ളത്. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ പദ്ധതികളെ തകര്‍ക്കാന്‍ ഫലസ്തീന്‍ ജനതക്ക് സാധിക്കും. അല്‍ ഖുദ്‌സ് തലസ്ഥാനമായ ഫലസ്തീന്‍ രാജ്യത്തിന്റെ അവിഭാജ്യ ഭൂഘടകമായിരിക്കും വെസ്റ്റ്ബാങ്ക്''- ഹമാസിന്റെ പ്രസ്താവന പറയുന്നു.
RELATED STORIES
കെഎസ്യു നേതാവ് കഞ്ചാവുമായി പിടിയില്
11 Dec 2024 1:20 PM GMTകാബൂളില് ആക്രമണം; അഭയാര്ത്ഥി കാര്യ മന്ത്രി ഖലീലുര് റഹ്മാന് ഹഖാനി...
11 Dec 2024 1:16 PM GMTനോര്ക്ക റൂട്ട്സ് ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്ത്തി
11 Dec 2024 12:53 PM GMT''കള്ളക്കേസുകള് പെരുകുന്നു''; ഗാര്ഹിക പീഡന-സ്ത്രീധന നിരോധന നിയമ...
11 Dec 2024 12:46 PM GMT2,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ല; ഭാര്യയുടെ ചിത്രം ലോണ് കമ്പനി...
11 Dec 2024 12:22 PM GMTഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMT