മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് കഠിനമായ ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മൂലം അവശനിലയില്‍ മഅ്ദനിയെ ബംഗലൂരുവിലെ വസതിക്ക് സമീപമുള്ള അല്‍ശിഫാ ആശുപത്രിയില്‍ ല്‍ പ്രവേശിപ്പിച്ചത്.

മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ബംഗളൂരു: അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പിച്ച പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് കഠിനമായ ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മൂലം അവശനിലയില്‍ മഅ്ദനിയെ ബംഗലൂരുവിലെ വസതിക്ക് സമീപമുള്ള അല്‍ശിഫാ ആശുപത്രിയില്‍ ല്‍ പ്രവേശിപ്പിച്ചത്.

ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന പരപ്പന അഗ്രഹാര പ്രതേക കോടതിയില്‍ വച്ചാണ് അസുഖം മൂര്‍ഛിച്ചത്. മഅ്ദനിക്ക് കോടതിയില്‍ വെച്ച് ശക്തമായ ഛര്‍ദ്ധിയും തലചുറ്റലും അനുഭവപ്പെട്ടു. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ പ്രാഥമിക ചികില്‍സ തേടിയെങ്കിലും രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. തുടര്‍ന്ന് അല്‍ശിഫാ ആശുപത്രിയില്‍ ത്രീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരിന്നു. മൂന്നു ദിവസമായി ഐസിയുവിലാണ്.

ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറുസംഭവിച്ചത് മൂലം മരുന്നകളോട് ശരീരം പ്രതികരിക്കുന്നതില്‍ കാലതമസം നേരിടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മഅ്ദനി അപകട നില തരണം ചെയ്‌തെങ്കിലും ആരോഗ്യ സ്ഥിതി ആശങ്കാ ജനകമാണെന്നും രോഗശമനത്തിനായി പ്രതേകം പ്രാര്‍ഥിക്കണമെന്ന് മഅ്ദനി അഭ്യര്‍ത്ഥിച്ചതായും ആശുപത്രിയില്‍ ഒപ്പമുള്ള പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

Health status of Maadani Slight progress


RELATED STORIES

Share it
Top