Sub Lead

2014നു ശേഷം ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി; പത്താന്‍കോട്ടില്‍ 'കൊട്ടി' കോണ്‍ഗ്രസ്

ഡല്‍ഹിയില്‍നടന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനിലാണ് ബിജെപി ഭരണകാലയളവില്‍ രാജ്യത്ത് ഭീകരാക്രമണമോ അഴിമതിയോ നടന്നിട്ടില്ലെന്ന് നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടത്.

2014നു ശേഷം ഭീകരാക്രമണങ്ങള്‍  ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി;  പത്താന്‍കോട്ടില്‍ കൊട്ടി കോണ്‍ഗ്രസ്
X
ന്യൂഡല്‍ഹി: 2014നു ശേഷം രാജ്യത്ത് ഒരു ഭീകരാക്രമണം പോലുമുണ്ടായിട്ടില്ലെന്ന പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ അവകാശവാദത്തെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍നടന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനിലാണ് ബിജെപി ഭരണകാലയളവില്‍ രാജ്യത്ത് ഭീകരാക്രമണമോ അഴിമതിയോ നടന്നിട്ടില്ലെന്ന് നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടത്.

മന്ത്രിയുടെ അവകാശവാദം വലിയ അല്‍ഭുതമുളവാക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേല്‍ പരിഹസിച്ചു. 55 മാസത്തിനിടെ പത്താന്‍കോട്ട്, അമര്‍നാഥ് യാത്ര, ഉറി തുടങ്ങിയവിടങ്ങളിലായി 400ല്‍ അധികം ജവാന്‍മാര്‍ക്ക് ജീവഹാനി നേരിടേണ്ടിവന്നതായി മന്ത്രിയെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ഈ സര്‍ക്കാര്‍ രാജ്യത്തെ സമാധാനം തടസ്സപ്പെടുത്താന്‍ തീവ്രവാദികള്‍ക്ക് ഒരു അവസരവും കിട്ടില്ലെന്ന് ഉറപ്പുവരുത്തിയെന്നും പ്രതിരോധമന്ത്രി അവകാശപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 55 മാസത്തിനിടെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നു അദ്ദേഹം പരിഹസിച്ചു.

ഉറിയിലും പത്താന്‍കോട്ടിലും നടന്നത് ഭീകരാക്രമണമല്ലെ?, ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയതിന്റെ ഉത്തരവാദി ആരാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it