Sub Lead

യൂസഫ് തരിഗാമിയെ കാണാന്‍ അനുമതി; സീതാറാം യച്ചൂരി ഗവര്‍ണര്‍ക്ക് കത്തെഴുതി;നാളെ കശ്മീരിലേക്ക് പുറപ്പെടും

ഒരു സഹായിയെ കൂടെ കൂട്ടാനുള്ള അനുമതി തേടിയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തയച്ചത്. വ്യാഴാഴ്ച കശ്മീരിലെത്താന്‍ ആഗ്രഹിക്കുന്നതായും യാത്ര ക്രമീകരിക്കാന്‍ കഴിയും വേഗം മറുപടി നല്‍കണമെന്നും യച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

യൂസഫ് തരിഗാമിയെ കാണാന്‍ അനുമതി; സീതാറാം യച്ചൂരി ഗവര്‍ണര്‍ക്ക് കത്തെഴുതി;നാളെ കശ്മീരിലേക്ക് പുറപ്പെടും
X

ന്യൂഡല്‍ഹി: മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി അനുവദിച്ചതിനു പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കശ്മീരി ഗവര്‍ണര്‍ക്ക് കത്തെഴുതി. ഒരു സഹായിയെ കൂടെ കൂട്ടാനുള്ള അനുമതി തേടിയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തയച്ചത്. വ്യാഴാഴ്ച കശ്മീരിലെത്താന്‍ ആഗ്രഹിക്കുന്നതായും യാത്ര ക്രമീകരിക്കാന്‍ കഴിയും വേഗം മറുപടി നല്‍കണമെന്നും യച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, നാളെ തന്നെ ജമ്മു കശ്മീരിലേക്ക് പോകുമെന്ന് യെച്ചൂരി വ്യക്തമാക്കി. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തരിഗാമിയെ കാണാനുള്ള സൗകര്യം ഭരണ നേതൃത്വം ഒരുക്കണം. സമീപിക്കുമെന്നും ഒരു രാത്രി അവിടെ തങ്ങാന്‍ പറ്റുകയാണെങ്കില്‍ അവിടെ താമസിക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പുകള്‍ക്കിടെ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയെ കാണാനുള്ള അനുമതി ഇന്നാണ് സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഈ സുപ്രധാന തീരുമാനം കൈകൊണ്ടത്.

Next Story

RELATED STORIES

Share it