Sub Lead

കേരളത്തില്‍ എസ്‌ഐആര്‍ തുടരാം: സുപ്രിംകോടതി

കേരളത്തില്‍ എസ്‌ഐആര്‍ തുടരാം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കേരളത്തില്‍ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) തുടരാമെന്ന് സുപ്രിംകോടതി. ഇതുവരെ 88 ശതമാനം അപേക്ഷകള്‍ ഡിജിറ്റലൈസ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എസ് ഐആറിന്റെ കാലാവധി നീട്ടണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കാം. സംസ്ഥാനം നല്‍കുന്ന അപേക്ഷയില്‍ രണ്ടു ദിവസത്തില്‍ കമ്മീഷന്‍ തീരുമാനമെടുക്കണം. അതേസമയം, ഈ ജോലികള്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

എസ്‌ഐആര്‍ നടപടികളെ ചോദ്യം ചെയ്ത് കേരളസര്‍ക്കാര്‍ അടക്കം സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ മുന്നിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്നാണ് കേരളം പ്രധാനമായും ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it