Sub Lead

ഡല്‍ഹിയിലെ ഇരകളെ സഹായിച്ചതിനുള്ള നന്ദിസൂചകമായി സിഖുകാര്‍ക്ക് തര്‍ക്കഭൂമി വിട്ടുനല്‍കി യുപി മുസ്‌ലിംകള്‍

സഹാറന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഗുരുദ്വാരയോട് ചേര്‍ന്നുള്ള തര്‍ക്കസ്ഥലമാണ് മുസ്‌ലിംകള്‍ നിരുപാധികം വിട്ടുനല്‍കിയത്.

ഡല്‍ഹിയിലെ ഇരകളെ സഹായിച്ചതിനുള്ള നന്ദിസൂചകമായി സിഖുകാര്‍ക്ക് തര്‍ക്കഭൂമി വിട്ടുനല്‍കി യുപി മുസ്‌ലിംകള്‍
X

ലക്‌നോ: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാരം അഴിച്ചുവിട്ട കൊടിയ അതിക്രമങ്ങളില്‍ മുസ്‌ലിംകള്‍ക്ക് താങ്ങും തണലുമായി നിന്ന സിഖ് സമുദായത്തോടുള്ള നന്ദിസൂചകമായി ഒരു ദശാബ്ദത്തോളമായി തര്‍ക്കത്തിലുള്ള ഭൂമി വിട്ടുനില്‍കി യുപിയിലെ മുസ്‌ലിംകള്‍. സഹാറന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഗുരുദ്വാരയോട് ചേര്‍ന്നുള്ള തര്‍ക്കസ്ഥലമാണ് മുസ്‌ലിംകള്‍ നിരുപാധികം വിട്ടുനല്‍കിയത്.

ഒരു ദശാബ്ദം മുമ്പ് ഗുരുദ്വാര സമുച്ചയം വിപുലീകരിക്കുന്നതിനായി ഗുരുദ്വാര കമ്മിറ്റി സ്ഥലം വാങ്ങുകയും ഇവിടെയുണ്ടായിരുന്ന പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഭൂമിയില്‍ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിംകള്‍ മുന്നോട്ട് വന്നതോടെ തര്‍ക്കം ഉടലെടുക്കുകയും സംഭവം കോടതി കയറുകയുമായിരുന്നു. ഇതിനിടെ, ഭൂമിക്ക് മേലുള്ള അവകാശവാദം മുസ്‌ലിംകള്‍ ഉപേക്ഷിക്കുകയും പകരം മറ്റൊരിടത്ത് ഭൂമി നല്‍കാന്‍ നല്‍കാന്‍ സിഖ് സമുദായവും സന്നദ്ധരാവുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘര്‍ഷം അരങ്ങേറുന്നതും സിഖ് സമുദായ അംഗങ്ങള്‍ നിരവധി പേര്‍ക്ക് രക്ഷകരായി എത്തുന്നതും. അതോടെ, സിഖുകാരോടുള്ള നന്ദിസൂചകമായി തര്‍ക്കഭൂമിക്ക് പകരമായി നല്‍കാമെന്നേറ്റ ഭൂമി മുസ്‌ലിംകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു .

സിഖ് സമുദായം നല്‍കാമെന്നേറ്റ ഭൂമി സഹാറന്‍പൂര്‍ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ഡല്‍ഹിയില്‍ അവര്‍ ചെയ്തത് 'ദൈവത്തിന്റെ ജോലി'യാണെന്നും സുപ്രിം കോടതിയില്‍ മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.

വടക്കുകിഴക്കന്‍ ദില്ലിയിലെ വര്‍ഗീയ അക്രമത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സിഖുകാര്‍ നല്‍കിയ സഹായത്തിനും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് സിഖ് സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യത്തിനും നന്ദി പ്രകാശിപ്പിച്ചാണ് സിഖുകാര്‍ നല്‍കാമെന്നേറ്റ ഈ ഭൂമി മുസ്‌ലിംകള്‍ വേണ്ടെന്നുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'സിഖുകാര്‍ മനുഷ്യരാശിക്കുവേണ്ടി നിലകൊള്ളുന്നു. അവര്‍ ആവശ്യമുള്ള ആളുകളെ സഹായിക്കുന്നു. ദില്ലിയിലെ വര്‍ഗീയ അക്രമത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് സുപ്രിംകോടതിയില്‍ മുസ്‌ലിം വിഭാഗത്തിനായി പരാതി നല്‍കിയ മുഹറം അലി പറഞ്ഞു. മുഹര്‍റം അലിയും നിരവധി പ്രാദേശിക മുസ്‌ലിംകളും ഗുരുദ്വാര നിര്‍മാണത്തിനായുള്ള കര്‍സേവയില്‍ പങ്കെടുക്കുകയും ചെയ്തു.

ഗുരുദ്വാരയിലെ കര്‍സേവയ്ക്കായി മുസ്‌ലിംകള്‍ വന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും 2010 മുതല്‍ തര്‍ക്കത്തിലാണെങ്കിലും ഇരു സമുദായങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും സിഖ് വിഭാഗത്തുനിന്നുള്ള പ്രതിനിധി സണ്ണി പറഞ്ഞു.

Next Story

RELATED STORIES

Share it