സിദ്ദിഖ് കാപ്പന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: ചെന്നിത്തല

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിദ്ദിഖിന്റെ ഭാര്യ റൈഹാന എന്നെ ഫോണില്‍ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു. കൊവിഡ് ബാധിതനായ സിദ്ദിഖിനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി ടോയ്ലറ്റില്‍ പോവാന്‍ പോലും അനുവദിക്കുന്നില്ല.
നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളര്‍ന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്ലറ്റില്‍ പോകാന്‍ അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇടപെടണം എന്നുമാണ് റൈഹാനയോട് സിദ്ദിഖ് ആവശ്യപ്പെട്ടത്. തടവുകാര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദീഖിന് നിഷേധിക്കുന്നുവെന്നാണ് റൈഹാനയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. സിദ്ദിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്. സിദ്ദിഖിനു ചികില്‍സ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Siddique Kappan should be provided with basic facilities: Chennithala
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT