കശീമിരികളുടെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കും തന്റെ ചുവട്‌വയ്‌പെന്ന് ഷാ ഫൈസല്‍
രാഷ്ട്രീയമെന്ന തന്റെ തിരഞ്ഞെടുപ്പ് ഫേസ്ബുക്ക് ലൈക്കിന്റെയോ കമന്റിന്റേയോ അടിസ്ഥാനത്തിലായിരിക്കില്ലെന്നും മറിച്ച് പച്ചയായ മനുഷ്യരുടെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍: കശ്മീരികളുടെ ആഗ്രഹത്തിന്് അനുസൃതമായിരിക്കും തന്റെ ഭാവി ചുവട്‌വയ്‌പെന്ന് കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സര്‍വീസില്‍നിന്ന് രാജിവച്ച ഐഎഎസ് ടോപ്പര്‍ ഷാ ഫൈസല്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയമെന്ന തന്റെ തിരഞ്ഞെടുപ്പ് ഫേസ്ബുക്ക് ലൈക്കിന്റെയോ കമന്റിന്റേയോ അടിസ്ഥാനത്തിലായിരിക്കില്ലെന്നും മറിച്ച് പച്ച മനുഷ്യരുടെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ കൂട്ടക്കുരുതിയിലും ഇന്ത്യന്‍ മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന നടപടിയിലും പ്രതിഷേധിച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍നിന്നു രാജിവയ്ക്കുന്നതായി ബുധനാഴ്ചയാണ് ഷാ ഫൈസല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജിയുമായി ബന്ധപ്പെട്ട ഏറെ അധിക്ഷേപങ്ങളും വാഴ്ത്തലുകളും ലഭിച്ചു. ഇതൊക്കെയും പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ താന്‍ സര്‍വീസില്‍നിന്ന് രാജിവച്ച് കഴിഞ്ഞു. കശ്മീരി ജനത, പ്രത്യേകിച്ചും യുവാക്കള്‍ എന്താണ് തന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്നതിന് അനുസരിച്ചായിരിക്കും തന്റെ ഭാവി പരിപാടികള്‍. ഭാവി സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളുന്നതിനു മുമ്പ് ജനങ്ങളില്‍നിന്നുള്ള ആശയങ്ങളും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഫേസ്ബുക്ക്/ട്വിറ്റര്‍ എന്നിവ വിട്ട് നാളെ (വെള്ളിയാഴ്ച) ശ്രീനഗറിലേക്ക് വരികയാണെങ്കില്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പങ്കുവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വീസില്‍നിന്നു രാജിപ്രഖ്യാപിച്ച ഷാ ഫൈസല്‍ ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്ന് പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, എല്ലാ വഴികളും തുറന്നിട്ടിരിക്കുകയാണെന്നാണ് ഇന്നത്തെ ഫേസ് ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്.
കശ്മീരികളോട് ആത്മാര്‍ഥമായി ഇടപഴകാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നും അവരെ നിരന്തരം കൊലപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് ഷാ ഫൈസല്‍ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചത്. രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെ ഹിന്ദുത്വ ശക്തികള്‍ രണ്ടാംകിട പൗരന്മാരായി കാണുന്നുവെന്നും 35 കാരനായ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക പദവിയോടുള്ള ആക്രമണം, രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത, വിദ്വേഷം, തീവ്രദേശീയത എന്നിവയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായികൂടിയാണ് രാജിവെക്കുന്നതെന്നും ഷാ ഫൈസല്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന പരാമര്‍ശങ്ങളാണ് ഫൈസലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്. വെള്ളിയാഴ്ച തന്റെ ഭാവി പദ്ധതികളെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്‌ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT