Sub Lead

രാജ്യസഭയില്‍ ഇനി പ്രതിപക്ഷ നിരയില്‍; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ശിവസേന

കഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍നിന്ന് പുറത്തുവന്ന ശിവസേനാ രാജ്യസഭയില്‍ ഇനി മുതല്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് പാര്‍ട്ടി വക്താവ് സന്‍ജയ് റാവത്ത് അറിയിച്ചു.

രാജ്യസഭയില്‍ ഇനി പ്രതിപക്ഷ നിരയില്‍; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ശിവസേന
X

മുംബൈ: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സഖ്യത്തിന് വിള്ളല്‍ വീഴ്ത്തിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭിന്നത രാജ്യസഭയിലെ ഇരിപ്പിടം മാറുന്നതില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍നിന്ന് പുറത്തുവന്ന ശിവസേനാ രാജ്യസഭയില്‍ ഇനി മുതല്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് പാര്‍ട്ടി വക്താവ് സന്‍ജയ് റാവത്ത് അറിയിച്ചു.

പാര്‍ലമെന്റില്‍ രണ്ടു ശിവസേനാ എംപിമാരുടെ സീറ്റുകള്‍ പുനക്രമീകരിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ വിളിച്ചുചേര്‍ത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്(എന്‍ഡിഎ) യോഗത്തില്‍ സേന പങ്കെടുക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. ഈ മാസം 17നാണ് എന്‍ഡിഎ യോഗം നടക്കുന്നത്.

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ പരിണഗിച്ച് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തങ്ങള്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍നിന്നു തങ്ങളുടെ പ്രതിനിധി രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശിവസേനാ ലീഡര്‍ അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസഭയില്‍നിന്നു രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

അതിനിടെ, ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച ശിവസേനാ-എന്‍സിപി-കോണ്‍ഗ്രസ് അവസാന നിമിഷം റദ്ദാക്കിയിരുന്നു. ബിജെപി നേതാക്കളെ കൂറുമാറ്റിക്കാന്‍ ശ്രമിക്കുന്നതായി ഉദ്ധവ് സംശയിക്കുന്നുണ്ട്.


Next Story

RELATED STORIES

Share it