'മഹാനായ ഇന്ത്യന്‍ നായകനെ ഓര്‍ക്കാന്‍ പാക് നേതാവ്'; ടിപ്പു സുല്‍ത്താന് ആദരമര്‍പ്പിച്ച ഇമ്രാന്‍ ഖാനെ പ്രശംസിച്ച് ശശി തരൂര്‍
'ഇന്ന് മെയ് 4 ടിപ്പു സുല്‍ത്താന്റെ ചരമവാര്‍ഷികം. ഞാന്‍ ഏറ്റവും അധികം ആദരിക്കുന്ന ഭരണാകര്‍ത്താവ്. കാരണം അയാള്‍ സ്വാതന്ത്ര്യമാണ് തിരഞ്ഞെടുത്തത്. അടിമയായി ജീവിതം നയിക്കുന്നതിനെക്കാള്‍ പ്രാധാന്യം സ്വാതന്ത്ര്യത്തിന് നല്‍കി. അതിനായി പോരാടി മരിച്ചു' എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.

ന്യൂഡല്‍ഹി: 'മഹാനായ ഒരു ഇന്ത്യന്‍ നായകനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നു'. ടിപ്പുസുല്‍ത്താന്റെ ചരമ ദിനത്തില്‍ ആദരമര്‍പ്പിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചതാണ് ഈ വാക്കുകള്‍.
'പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയുന്ന കാര്യം അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തിലുള്ള താത്പ്പര്യം സത്യസന്ധവും വിശാലവുമാണ് എന്നതാണ്. അദ്ദേഹം വായിക്കുന്നു, അദ്ദേഹം ഇതെല്ലാം ശ്രദ്ധിക്കുന്നു. എന്നാല്‍ മഹാനായ ഒരു ഇന്ത്യന്‍ നായകനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നു' തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
'ഇന്ന് മെയ് 4 ടിപ്പു സുല്‍ത്താന്റെ ചരമവാര്‍ഷികം. ഞാന്‍ ഏറ്റവും അധികം ആദരിക്കുന്ന ഭരണാകര്‍ത്താവ്. കാരണം അയാള്‍ സ്വാതന്ത്ര്യമാണ് തിരഞ്ഞെടുത്തത്. അടിമയായി ജീവിതം നയിക്കുന്നതിനെക്കാള്‍ പ്രാധാന്യം സ്വാതന്ത്ര്യത്തിന് നല്‍കി. അതിനായി പോരാടി മരിച്ചു' എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.
ടിപ്പുസുല്‍ത്താനെ ഇതാദ്യമായല്ല ഇമ്രാന്‍ഖാന്‍ വാഴ്ത്തുന്നത്. ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യപാക് ബന്ധം കലുഷിതമായപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലും ഇമ്രാന്‍ ടിപ്പുവിന്റെ ധീരത എടുത്തുകാട്ടിയായിരുന്നു സംസാരിച്ചത്.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT