ദുബയ് കിരീടാവകാശിയടക്കം മൂന്ന് സഹോദരങ്ങള്‍ ഒന്നിച്ച് വിവാഹിതരായി

മൂത്ത മകനും ദുബയ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് വിവാഹം കഴിച്ചത് ശൈഖ ബിന്‍ത് സയീദ് ബിന്‍ താനിയെയാണ്. ദുബയ് ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് ഇണയായി സ്വീകരിച്ചത് ശൈഖ മറിയം ബിന്‍ത് ബൂത്തി അല്‍ മക്തുമിനെയാണ്.

ദുബയ് കിരീടാവകാശിയടക്കം മൂന്ന് സഹോദരങ്ങള്‍ ഒന്നിച്ച് വിവാഹിതരായി

ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ മൂന്ന് മക്കളും വിവാഹിതരായി. മൂത്ത മകനും ദുബയ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് വിവാഹം കഴിച്ചത് ശൈഖ ബിന്‍ത് സയീദ് ബിന്‍ താനിയെയാണ്. ദുബയ് ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് ഇണയായി സ്വീകരിച്ചത് ശൈഖ മറിയം ബിന്‍ത് ബൂത്തി അല്‍ മക്തുമിനെയാണ്.

മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ്, ശൈഖ മിദ്യ ബിന്‍ ദല്‍മൂജിനെയാണ് വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ചതിനു പിന്നാലെ നവ ദമ്പതികളെ ആശീര്‍വദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നത്.

RELATED STORIES

Share it
Top