Sub Lead

ശാഹീന്‍ബാഗ് സമരം ഇന്ത്യയ്‌ക്കെതിരായ മുസ്‌ലിം രാജ്യങ്ങളുടെ ഗൂഢാലോചനയെന്ന് ബിജെപി എംഎല്‍എ

ശാഹീന്‍ബാഗ് സമരം ഇന്ത്യയ്‌ക്കെതിരായ മുസ്‌ലിം രാജ്യങ്ങളുടെ ഗൂഢാലോചനയെന്ന് ബിജെപി എംഎല്‍എ
X

ന്യൂഡല്‍ഹി: ശാഹീന്‍ ബാഗില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം ഇന്ത്യ വിഭജിക്കാനുള്ള മുസ് ലിം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയാണെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. ആഗോളതലത്തില്‍ മുസ് ലിം രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗൂഢപദ്ധതിയാണിത്. അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എഐഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസിക്കു നേരെയും സുരേന്ദ്രന്‍ കടുത്ത വിമര്‍ശനമുന്നയിച്ചു. ഉവൈസിയുടെ ആന്തരിക വികാരങ്ങള്‍ ഇന്ത്യയ്‌ക്കെതിരാണ്. വാസ്തവത്തില്‍, ഉവൈസി രാജ്യത്തിന്റെ ശത്രുവാണ്. അദ്ദേഹം ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വികാരങ്ങളും വിശ്വാസങ്ങളും പാകിസ്താന്‍ അനുകൂലമാണ്. അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തിയാല്‍ ജിന്നയെപ്പോലെ ഇന്ത്യയെയും മുസ്‌ലിം രാജ്യമാക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാവുമെന്നും സിങ് പറഞ്ഞു.

അതേസമയം, മറ്റൊരു ബിജെപി നേതാവും ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി ശാഹീന്‍ ബാഗ് പ്രതിഷേധത്തെ ജനങ്ങളുടെ അവകാശങ്ങളും കടമകളും തമ്മിലുള്ള പോരാട്ടത്തിന്റെ ഉദാഹരണമാണെന്ന് വിശേഷിപ്പിച്ചു. 'പ്രതിഷേധക്കാര്‍ അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കുന്നു, പക്ഷേ അവരുടെ കടമകളെ കുറിച്ച് പറയുന്നില്ല. ഒരു റോഡ് തടയുന്നതിലൂടെ ഒരാള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും നഖ്‌വി പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചു മനസ്സിലാക്കുന്നില്ലെങ്കില്‍ എല്ലായ്‌പ്പോഴും ആശയക്കുഴപ്പത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനും നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ (എന്‍ആര്‍സി)ക്കുമെതിരെ നൂറുകണക്കിന് ആളുകളാണ്, പ്രധാനമായും സ്ത്രീകളാണ് ശാഹീന്‍ ബാഗില്‍ രണ്ട് മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്.




Next Story

RELATED STORIES

Share it