Sub Lead

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിച്ചു

ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കി. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലിസിന് പിടികൂടാനായിട്ടില്ല.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിച്ചു
X

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിച്ചു. മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികള്‍ തൊണ്ടിമുതലുകള്‍ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച്കൊടുത്തു. പിഎസ്‌സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചത്. ഇരുവര്‍ക്കൊമൊപ്പം പോലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ച യൂനിവേഴ്‌സിറ്റി കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് പ്രണവാണ് മുഖ്യ ആസൂത്രകനെന്നാണ് മൊഴി. പ്രണവിന്റെ സുഹൃത്തുക്കളായ പോലിസുകാരന്‍ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പ്രതികള്‍ സമ്മതിച്ചു.

പക്ഷെ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കി. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലിസിന് പിടികൂടാനായിട്ടില്ല.

Next Story

RELATED STORIES

Share it