തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പേരാമ്പ്രയില്‍ കെ മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച് മൂന്നുമണിയോടെ പേരാമ്പ്ര മേഴ്‌സി കോളേജില്‍ വിദ്യാര്‍ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളജില്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ മുരളീധരനെ തടഞ്ഞത്.

പേരാമ്പ്ര: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ മുളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര സികെജി ഗവ. കോളജിലെത്തിയപ്പോള്‍ ആണ് സംഭവം.പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച് മൂന്നുമണിയോടെ പേരാമ്പ്ര മേഴ്‌സി കോളേജില്‍ വിദ്യാര്‍ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളജില്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ മുരളീധരനെ തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ചു പോവേണ്ടി വന്നു.
വിദ്യാര്‍ഥികള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമൊപ്പം കോളജിലേക്ക് കയറുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് ഗേറ്റ് തുറന്നതോടെ മുരളീധരന്‍ കോളജ് അങ്കണത്തിലേക്ക് പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ തിരിച്ചു പോവുകയായിരുന്നു.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
24 Sep 2023 6:19 AM GMTതൃശൂര്‍ കാട്ടൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT