പാരിസില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. സമീപത്തെ കെട്ടിടങ്ങളുടെ ജാലകങ്ങള്‍ തകര്‍ന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

പാരിസില്‍ ഉഗ്രസ്‌ഫോടനം;  നിരവധി പേര്‍ക്ക് പരിക്ക്
പാരിസ്: മധ്യ പാരിസിലെ ബേക്കറിയില്‍ ഉഗ്രസ്‌ഫോടനം. ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. സമീപത്തെ കെട്ടിടങ്ങളുടെ ജാലകങ്ങള്‍ തകര്‍ന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. നഗരത്തിലെ തിരക്കേറിയ നയന്‍ത് ഡിസ്ട്രിക്കിലാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്.

വാതകചോര്‍ച്ചയാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് പോലിസ് സംശയിക്കുന്നത്. സ്്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവിന്റെയും തകര്‍ന്ന കെട്ടിടത്തിന്റെ താഴത്തെ നിലയുടേയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

RELATED STORIES

Share it
Top