Sub Lead

വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍

വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
X

റാമല്ല: വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ ഫലസ്തീനികളുടെ ഭൂമിയും വീടുകളും വസ്തുക്കളും ജൂത കുടിയേറ്റക്കാര്‍ മോഷ്ടിക്കുന്നത് വ്യാപകമാവുന്നു. യൂറോപില്‍ നിന്നും യുഎസില്‍ നിന്നും ഉടുതുണി മാത്രമായി എത്തുന്ന ജൂതന്‍മാരാണ് ഇസ്രായേലി സൈന്യത്തിന്റെ സഹായത്തോടെ മോഷണങ്ങള്‍ നടത്തുന്നത്. ജെറിക്കോ നഗരത്തില്‍ നിന്നും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറബ് അല്‍ മലിഹാത് പ്രദേശത്തെ 70 ഫലസ്തീനി കുടുംബങ്ങളെ കഴിഞ്ഞ ദിവസം ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ചു.ഏകദേശം 500 പേരാണ് ഇതോടെ ഭവനരഹിതരായത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദേശത്ത് ജൂതകുടിയേറ്റക്കാരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. കൃഷി ഭൂമി പിടിച്ചെടുക്കുക, ആടിനെ കൊണ്ടുപോവുക, ആടിന്റെ തീറ്റ കൊണ്ടുപോവുക, അയലില്‍ ഇട്ട വസ്ത്രങ്ങള്‍ കൊണ്ടുപോവുക എന്നിവ വര്‍ധിച്ചുവരുകയാണ്. ജൂതന്‍മാര്‍ മറ്റൊരു ഗ്രാമത്തില്‍ നിന്നും മോഷ്ടിച്ച ആടുകളെ പ്രദേശത്തെ തോട്ടത്തില്‍ കഴിഞ്ഞ ദിവസം അഴിച്ചുവിടുകയും ചെയ്തു.


ജൂത കുടിയേറ്റക്കാരെ സഹായിക്കാന്‍ ജെറിക്കോയ്ക്കും റാമല്ലയ്ക്കും ഇടയില്‍ ഇസ്രായേലി സൈന്യം ആറ് ചെക്ക്‌പോസ്റ്റുകള്‍ തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it