വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടി; മികച്ച ബീച്ചുകളുടെ ദേശീയ പട്ടികയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി പുറത്ത്
ലോക്ഡൗണോടെ തകര്‍ന്ന വിനോദസഞ്ചാര മേഖലയ്ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇത്.

ഫോര്‍ട്ട് കൊച്ചി: ഇന്ത്യയിലെ മികച്ച 30 ബീച്ചുകളുടെ പട്ടികയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചി പുറത്തായത് വിനോദസഞ്ചാര മേഖലയ്ക്കു കനത്ത തിരിച്ചടിയായി. ലോക്ഡൗണോടെ തകര്‍ന്ന വിനോദസഞ്ചാര മേഖലയ്ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇത്.
വിനോദ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ബീച്ചുകളുടെ പട്ടികയിലിനി ഫോര്‍ട്ട്‌കൊച്ചിയില്ല. ടൂര്‍ മൈ ഇന്ത്യയുടെ ട്രാവല്‍ ആന്റ് ടൂറിസം ബ്ലോഗ് ഇന്ത്യ 2021 പട്ടികയിലുള്ള 30 ബീച്ചുകളില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് മാരാരിക്കുളവും മുഴുപ്പിലങ്ങാടും മാത്രം.
സൂര്യപ്രകാശം പതിക്കല്‍, ശുചിത്വം, തിരമാലകള്‍, മണല്‍, സുരക്ഷ തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയാണ് പട്ടികയില്‍ പെടുത്തല്‍. മാലിന്യം നിറഞ്ഞ കടപ്പുറവും തെരുവുനായ്ക്കളുടെ എണ്ണക്കൂടുതലുമെല്ലാം ഫോര്‍ട്ട്‌കൊച്ചിയ്ക്ക് വിനയായി. കൊവിഡിനൊപ്പം ഇതുകൂടിയായതോടെ കച്ചവടക്കാരുടെ മടങ്ങിവരാമെന്ന പ്രതീക്ഷയും മങ്ങി.
നടപ്പാതകളുടെ നവീകരണമടക്കം ബീച്ചിന്റെ സംരക്ഷണം സംബന്ധിച്ച് ഐഐടി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നന്നാക്കല്‍ പാതിവഴിയിലാണ്. നേവിയുടെ നേതൃത്വത്തിലടക്കം ശുചീകരണം നടക്കുന്നുണ്ടെങ്കിലും കടല്‍തന്നെ ഇടയ്ക്കിടെ ഇവിടെ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് തിരിച്ചടിയാവുന്നുണ്ട്.
RELATED STORIES
കുടുംബ വഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു
16 May 2022 5:56 PM GMTഅങ്കണവാടി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് മൂന്നു വയസുകാരന് ഗുരുതര...
26 April 2022 3:59 AM GMTകോട്ടയം ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം
19 April 2022 4:55 PM GMTകാല് വഴുതി കിണറ്റില്‍ വീണ അഞ്ച് വയസുകാരന് ദാരുണാന്ത്യം
16 April 2022 9:15 AM GMTവാഗമണ്ണിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
14 April 2022 11:43 AM GMTപാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
7 April 2022 12:34 PM GMT