Sub Lead

പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎസിലെ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി

സിഎഎ റദ്ദാക്കി ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും എന്‍ആര്‍സി തടയാനും അമേരിക്കന്‍ സിറ്റി കൗണ്‍സില്‍ അംഗം ക്ഷാമ സാവന്ത് അവതരിപ്പിച്ച പ്രമേയം ഇന്ത്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎസിലെ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി
X

വാഷിംഗ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎസിലെ ഏറ്റവും ശക്തമായ സിറ്റി കൗണ്‍സിലുകളിലൊന്നായ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഇന്ത്യ അടുത്തിടെ പാസാക്കിയ പൗരത്വ ഭേദഗതി നിയമവും (സിഎഎ), ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എന്‍ആര്‍സി) തള്ളിക്കളയണമെന്ന് സിറ്റി കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മതവും ജാതിയും പരിഗണിക്കാതെ പൗരത്വം പരിഗണിക്കണം. സിഎഎയും എന്‍ആര്‍സിയും തള്ളിക്കളയണമെന്നും അടിച്ചമര്‍ത്തപ്പെടുന്ന മുസ് ലിംകള്‍, ജാതി വിഭാഗങ്ങള്‍, സ്ത്രീകള്‍, എല്‍ജിബിടി വിഭാഗങ്ങള്‍ തുടങ്ങി വിവേചനത്തിന് ഇരയാകുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രമേയം പറയുന്നു.

സിഎഎ റദ്ദാക്കി ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും എന്‍ആര്‍സി തടയാനും അമേരിക്കന്‍ സിറ്റി കൗണ്‍സില്‍ അംഗം ക്ഷാമ സാവന്ത് അവതരിപ്പിച്ച പ്രമേയം ഇന്ത്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുന്നു. അഭയാര്‍ഥികളുമായി ബന്ധപ്പെട്ട വിവിധ യുഎന്‍ ഉടമ്പടികള്‍ അംഗീകരിച്ച് അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സിഎഎക്കെതിരായ സിയാറ്റില്‍ സിറ്റിയുടെ പ്രമേയം ബഹുസ്വരതയെയും മതസ്വാതന്ത്ര്യത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള സന്ദേശമാണെന്നും വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ അന്താരാഷ്ട്ര ഐക്യം രൂപപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it