Sub Lead

തോപ്പില്‍ഭാസിയുടെ വാര്‍ഡില്‍ എസ്ഡിപിഐക്ക് മിന്നും വിജയം

തോപ്പില്‍ഭാസിയുടെ വാര്‍ഡില്‍ എസ്ഡിപിഐക്ക് മിന്നും വിജയം
X

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സാമാജികനും പ്രശസ്ത നാടകകൃത്തും ആയിരുന്ന തോപ്പില്‍ ഭാസിയുടെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡ് പിടിച്ചെടുത്ത് എസ്ഡിപിഐ. വള്ളികുന്നം ഗ്രാമപഞ്ചായത്ത് കടുവിങ്കല്‍-14ല്‍ ആണ് എസ്ഡിപിഐക്ക് വേണ്ടി ഷെറിന്‍ മുഹമ്മദ് അക്കൗണ്ട് തുറന്നത്. 70 വോട്ടുകള്‍ക്കാണ് ഷെറിന്‍ മുഹമ്മദ് വിജയിച്ചത്. സിപിഐയുടെ സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വള്ളികുന്നം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു തോപ്പില്‍ ഭാസി. 1954ല്‍ ഭരണിക്കാവില്‍ നിന്നും 1957ല്‍ പത്തനംതിട്ടയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്. കമ്മ്യൂണിസ്റ്റ് കോട്ടയിലെ എസ്ഡിപിഐയുടെ വിജയത്തില്‍ അമ്പരന്നിരിക്കുകയാണ് എല്‍ഡിഎഫ്. തോപ്പില്‍ ഭാസിയുടെ ജന്മനാട്ടില്‍ സിപിഐ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലടക്കം വലിയ അമര്‍ഷം ഉണ്ടായിരുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും ഏഴു വീതം സീറ്റുകള്‍ ഉള്ള ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ നിലപാട് നിര്‍ണായകമാണ്.

Next Story

RELATED STORIES

Share it