Sub Lead

കര്‍ണാടക: കയ്യേറിയ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനൊരുങ്ങി എസ്.ഡി.പിഐ

വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ കാത്തുസൂക്ഷിക്കുന്നതിനും മുസ്ലിം സമുദായത്തിനിടയില്‍ തന്റെ പാര്‍ട്ടി ബോധവല്‍ക്കരണം നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് തുംബെ വ്യക്തമാക്കി.

കര്‍ണാടക: കയ്യേറിയ വഖ്ഫ് സ്വത്തുക്കള്‍  തിരിച്ചുപിടിക്കാനൊരുങ്ങി എസ്.ഡി.പിഐ
X

ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ വ്യക്തികളും മറ്റും കയ്യേറിയ വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ശക്തമാക്കി വഖ്ഫ് ബച്ചാവോ ആന്ദോളന്‍ (സേവ് വഖ്ഫ് മൂവ്‌മെന്റ്) കാംപയിനുമായി എസ്.ഡി.പി.ഐ. ഇതുമായി ബന്ധപ്പെട്ട് ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇമാം കൗണ്‍സില്‍ കര്‍ണാടക യൂനിറ്റ് പ്രസിഡന്റ് മൗലാനാ അതീഖുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ഏതെങ്കിലും സ്വത്തുക്കള്‍ വഖ്ഫ് ചെയ്യപ്പെടുന്നതോടെ അതു സമുദായത്തിന്റെ സമ്പത്തായി മാറുമെന്നും ഒരാള്‍ക്കും അത് ദുരുപയോഗം ചെയ്യാനോ വില്‍ക്കാനോ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ കാത്തുസൂക്ഷിക്കുന്നതിനും മുസ്ലിം സമുദായത്തിനിടയില്‍ തന്റെ പാര്‍ട്ടി ബോധവല്‍ക്കരണം നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് തുംബെ വ്യക്തമാക്കി. സംസ്ഥാനത്ത് നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വഖ്ഫ് സ്വത്തുക്കള്‍ കയ്യേറുകയും വില്‍പ്പന നടത്തുകയും ചെയ്തുവെന്ന ആരോപണം നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതിന്റെയും ഉപയോഗ പ്രദമായി വിനിയോഗിക്കേണ്ടതിന്റെയും വരും തലമുറയ്ക്ക് കൈമാറേണ്ടതിന്റെയും ആവശ്യകത സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹന്നാന്‍ ആമുഖ ഭാഷണത്തില്‍ വ്യക്തമാക്കി. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക പ്രസിഡന്റ് മുഹമ്മദ് ശാഖിഫ്, എസ്.ഡി.പിഐ ദേശീയ വൈസ് പ്രസിഡന്റ് പ്രഫ. നസ്‌നീന്‍ ബീഗം, സംസ്ഥാന സെക്രട്ടറി അക്രം ഹസ്സന്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it