Sub Lead

ആള്‍ക്കൂട്ടക്കൊലക്കെതിരേ പ്രതിഷേധമിരമ്പി; രാജസ്ഥാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത എസ്ഡിപിഐ റാലി

ജുമാ നമസ്‌കാരത്തിന് ശേഷം കോട്ടയിലെ മള്‍ട്ടി പര്‍പ്പസ് സ്‌കൂളില്‍ നിന്ന് തുടങ്ങിയ പ്രകടനം ജില്ലാ കലട്കറേറ്റില്‍ അവസാനിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് റിസ്‌വാന്‍ ഖാന്‍, സംസ്ഥാന സെക്രട്ടറി അഷ്ഫാഖ് ഹുസയ്ന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷുഹൈബ് അഹ്മദ് നേതൃത്വം നല്‍കി.

ആള്‍ക്കൂട്ടക്കൊലക്കെതിരേ പ്രതിഷേധമിരമ്പി; രാജസ്ഥാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത എസ്ഡിപിഐ റാലി
X

കോട്ട: ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയെ ഹിന്ദുത്വര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതിനെതിരേ എസ്ഡിപിഐ കോട്ട ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ജുമാ നമസ്‌കാരത്തിന് ശേഷം കോട്ടയിലെ മള്‍ട്ടി പര്‍പ്പസ് സ്‌കൂളില്‍ നിന്ന് തുടങ്ങിയ പ്രകടനം ജില്ലാ കലട്കറേറ്റില്‍ അവസാനിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് റിസ്‌വാന്‍ ഖാന്‍, സംസ്ഥാന സെക്രട്ടറി അഷ്ഫാഖ് ഹുസയ്ന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷുഹൈബ് അഹ്മദ് നേതൃത്വം നല്‍കി.



നിരവധി പ്രദേശിക സംഘടനകളും പാര്‍ട്ടികളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധത്തില്‍ ആവശ്യമുയര്‍ന്നു.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊല നിയന്ത്രണമില്ലാതെ തുടരുകയാണെന്നും തബ്‌രീസ് അന്‍സാരിയുടെത് അതില്‍ ഏറ്റവും അവസാനത്തെ സംഭവമാണെന്നും ജില്ലാ കലക്ടറേറ്റിന് സമീപം ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ റിസ്‌വാന്‍ ഖാന്‍ പറഞ്ഞു. മോദി സര്‍ക്കാരാണ് ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സാജിദ് അഹ്മദ് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരം സംഭവങ്ങള്‍ കുത്തനെ വര്‍ധിച്ചു. പ്രധാനമന്ത്രി മൗനം വെടിയണമെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



സുപ്രിം കോടതിയുടെ കര്‍ശന ഉത്തരവുണ്ടായിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജാര്‍ഖണ്ഡില്‍ 18 പേര്‍ ആള്‍ക്കൂട്ടക്കൊലക്കിരയായതായി ശുഹൈബ് അഹ്മദ് ചൂണ്ടിക്കാട്ടി. എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് നാവേദ് അക്തര്‍, കോട്ട ഓട്ടോ യൂനിയന്‍ പ്രസിഡന്റ് അനീസ് റാണെ, റഫീഖ് ബീലിം, വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി മുഹമ്മദ് ആസിഫ്, സമീഉല്ല അന്‍സാരി തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it