വര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
തിരൂര്‍: വര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍. വിദ്വേഷ പ്രചരണത്തിനെതിരേ പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന് നീതിപൂര്‍വമാവുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് 400 സീറ്റ് ലഭിക്കുമെന്ന് വീമ്പിളക്കിയവര്‍ക്ക് രണ്ട് ഘട്ടമായപ്പോഴേക്കും ഹാലിളകിയിരിക്കുകയാണ്. ഡ്രാക്കുള കൂട്ടങ്ങളായ മോദിയും ആദ്യത്യനാഥും മുസ് ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന തരത്തില്‍ ആക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടില്ലന്ന് നടിക്കുന്നത് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ അബ്ദുല്‍ മജീദ്, ജുബൈര്‍, നജീബ് തിരൂര്‍ നേതൃത്വം നല്കി.
RELATED STORIES
പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച്ച; വീട്ടില്‍നിന്ന് 80 പവന് മോഷണം ...
21 May 2024 6:52 AM GMTകോപ്പാ അമേരിക്ക; അര്‍ജന്റീനയെ മെസ്സി നയിക്കും; ഡിബാല പുറത്ത്
21 May 2024 6:39 AM GMTമഴയില്‍ കുതിര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക്...
21 May 2024 6:32 AM GMTഇറാൻ പ്രസിഡന്റിന്റെയും സഹയാത്രികരുടെയും മരണം; സൽമാൻ രാജാവും...
21 May 2024 6:30 AM GMTകോന്നിയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവിന് ദാരുണാന്ത്യം
21 May 2024 6:29 AM GMT'പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു, വോട്ട് ചെയ്തില്ല'; മുന്‍...
21 May 2024 6:28 AM GMT