Sub Lead

ചാവക്കാട് സംഭവം: പാര്‍ട്ടിക്കു മേല്‍ ചാര്‍ത്താനുള്ള നീക്കം ദുഷ്ടലാക്കെന്ന് എസ്ഡിപിഐ

ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ ദുരൂഹമരണത്തെ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഭാഗമാക്കാനുള്ള നീക്കം അപലപനീയമാണ്.

ചാവക്കാട് സംഭവം: പാര്‍ട്ടിക്കു മേല്‍ ചാര്‍ത്താനുള്ള നീക്കം ദുഷ്ടലാക്കെന്ന് എസ്ഡിപിഐ
X

തൃശൂര്‍: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ചാവക്കാട് പുന്ന നൗഷാദിന്റെ കൊലപാതകം പാര്‍ട്ടിക്കുമേല്‍ ചാര്‍ത്താനുള്ള നീക്കം ദുഷ്ടലാക്കോടെയാണെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ സംഭവം രാഷ്ട്രീയ വിദ്വേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാനാവില്ല. പ്രദേശത്ത് എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു രാഷ്ട്രീയ ഏറ്റുമുട്ടലും നിലവിലില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ ദുരൂഹമരണത്തെ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഭാഗമാക്കാനുള്ള നീക്കം അപലപനീയമാണ്. സംഭവത്തില്‍ മുന്‍വിധിയോടെയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനിടയാക്കും.

രാഷ്ട്രീയമായ ഒരു ഏറ്റുമുട്ടലും നിലവിലില്ലാതിരുന്ന പ്രദേശത്ത് നടന്ന സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി മുന്നിലുണ്ടാവുമെന്നും ലത്തീഫ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it