Sub Lead

പ്രതിരോധത്തിന്റെ പുതുവര്‍ഷം; എസ്ഡിപിഐ രാത്രി സമരം (വീഡിയോ)

മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ എടരിക്കോട് നിന്നും, പുത്തൂരില്‍ നിന്നും, സ്വാഗതമാടില്‍ നിന്നും തുടങ്ങിയ പന്തം ഏന്തിയ പ്രതിഷേധം ചങ്കു വെട്ടിയില്‍ സമാപിച്ചു.

പ്രതിരോധത്തിന്റെ പുതുവര്‍ഷം; എസ്ഡിപിഐ രാത്രി സമരം (വീഡിയോ)
X

പരപ്പനങ്ങാടി: മുസ്‌ലിം വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിരോധത്തിന്റെ പുതുവര്‍ഷം എന്ന പേരില്‍ എസ്ഡിപിഐ പുതുവത്സരരാത്രി സമരം നടത്തി. മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ എടരിക്കോട് നിന്നും, പുത്തൂരില്‍ നിന്നും, സ്വാഗതമാടില്‍ നിന്നും തുടങ്ങിയ പന്തം ഏന്തിയ പ്രതിഷേധം ചങ്കു വെട്ടിയില്‍ സമാപിച്ചു.


രാത്രി 11 മണിക്ക് തുടങ്ങിയ പ്രതിഷേധം 12.30 ഓടെ സമാപിച്ചു. നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമരത്തില്‍ ജില്ല പ്രസിഡന്റ് സി പി എ ലത്തീഫ് ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ല നേതാക്കളായ മുസ്തഫ മാസ്റ്റര്‍, ഇഖ്‌റാമുല്‍ ഹഖ്, എ കെ മജീദ്, അഡ്വ:സാദിഖ് നടുത്തൊടി, ഷൗക്കത്ത്, സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ ഹമീദ് പരപ്പനങ്ങാടി, മുസ്തഫ, അബൂബക്കര്‍ ,അഷറഫ്, ഷരീ ഖാന്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it