Sub Lead

ഹരിയാനയില്‍ ഹിന്ദുത്വ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, മൈസൂര്‍, ദേശീയ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി, സഫ്ദാര്‍ ഭായ്, ഡല്‍ഹി സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് സാജിദിനെയും കുടുംബത്തെയും ബോണ്ട്‌സി വില്ലേജിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. കുടുംബത്തിന് നീതി ലഭിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനംചെയ്ത നേതാക്കള്‍, നിയമപരമായ സഹായം നല്‍കുമെന്നും ഉറപ്പുനല്‍കി.

ഹരിയാനയില്‍ ഹിന്ദുത്വ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

അക്രമികള്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്ന് മര്‍ദനമേറ്റ സാജിദിന്റെ ഭാര്യ

ഗുഡ്ഗാവ്: ഹരിയാനയില്‍ ഹിന്ദുത്വരുടെ ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം കുടുംബത്തെ എസ്ഡിപിഐ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, മൈസൂര്‍, ദേശീയ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി, സഫ്ദാര്‍ ഭായ്, ഡല്‍ഹി സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് സാജിദിനെയും കുടുംബത്തെയും ബോണ്ട്‌സി വില്ലേജിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.

കുടുംബത്തിന് നീതി ലഭിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനംചെയ്ത നേതാക്കള്‍, നിയമപരമായ സഹായം നല്‍കുമെന്നും ഉറപ്പുനല്‍കി. ആക്രമണത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ പ്രതിനിധി സംഘം, ഒരുമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. ബോണ്ട്‌സി വില്ലേജില്‍ ഹോളി ആഘോഷ ദിവസം വ്യാഴാഴ്ച വൈകീട്ടാണ് ഹിന്ദുത്വസംഘം ക്രിക്കറ്റ് കളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റുമായി സ്ത്രീകളെയും പുരുഷന്‍മാരെയും അതിക്രൂരമായി ആക്രമിച്ചത്.


ഉത്തര്‍പ്രദേശ് സ്വദേശിയും മൂന്നുവര്‍ഷമായി ഭാര്യ സമീനയ്ക്കും ആറ് കുട്ടികള്‍ക്കുമൊപ്പം ഗ്രാമത്തില്‍ താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് സാജിദ്, അനന്തരവന്‍ ദില്‍ഷാദ് അടക്കമുള്ളവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭൂപ്‌നഗര്‍ വില്ലേജിലെ വീടിന്റെ ടെറസിനു മുകളില്‍ കയറിയ 15 അംഗ സംഘം വടിയും ക്രിക്കറ്റ് സ്റ്റംപും മറ്റും ഉപയോഗിച്ച് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം മര്‍ദിച്ചു.

ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ എത്തിയ സംഘം 'പാകിസ്താനില്‍ പോയി കളിക്കൂ' എന്നാക്രോശിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സാജിദിന്റെ അനന്തരവന്‍ ദില്‍ഷാദ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീടൊഴിഞ്ഞുപോവണമെന്ന് അക്രമികള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ദില്‍ഷാദിന്റെ പരാതിയിലുണ്ട്.

ക്രൂരമായി ആക്രമണം നടത്തിയ സംഘം വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി മുഹമ്മദ് സാജിദിന്റെ ഭാര്യ സമീന പരാതിപ്പെടുന്നു. സ്വര്‍ണക്കമ്മലുകള്‍, സ്വര്‍ണ ചെയിന്‍, 25,000 രൂപ എന്നിവയാണ് സംഘം എടുത്തുകൊണ്ടുപോയത്. അക്രമം നടക്കുന്ന സമയം താന്‍ അടുക്കളയില്‍ ആഹാരം പാകംചെയ്യുകയായിരുന്നു. ബഹളംകേട്ടാണ് പുറത്തേക്കുപോയത്. അപ്പോള്‍ ഒരുസംഘം ആളുകള്‍ വീട്ടിലേക്കുവന്ന് ഇരച്ചുകയറി എല്ലാവരെയും മര്‍ദിക്കുകയായിരുന്നു. ഉപദ്രവിക്കരുതെന്ന് യാചിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അവര്‍ വീടിന്റെ ജനലുകളും കാറും തകര്‍ത്തശേഷമാണ് വിലപ്പെട്ടതെല്ലാം എടുത്തുകൊണ്ടുപോയതെന്ന് സമീന പറയുന്നു.

Next Story

RELATED STORIES

Share it