Sub Lead

മട്ടന്നൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റിനെയും പ്രവര്‍ത്തകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

മട്ടന്നൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റിനെയും പ്രവര്‍ത്തകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
X

കണ്ണൂര്‍: മട്ടന്നൂര്‍ പാലോട്ടുപളളിയില്‍ ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പാലോട്ട്പള്ളി ബ്രാഞ്ച് പ്രസിഡന്റിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പാലോട്ടു പള്ളി ബ്രാഞ്ച് പ്രസിഡന്റ് നൗഷാദിനെയും പ്രവര്‍ത്തകന്‍ ശംസീറിനെയുമാണ് ചൊവ്വാഴ്ച രാത്രി 9 മണിയോട് കൂടി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റവരെ കൂത്ത്പറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശ്ശേരി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

രണ്ട് ദിവസം മുമ്പ് പാലോട്ടു പള്ളിയിലെ ചെറിയ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയ ഒരാളെ തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഞ്ചാവ് മാഫിയക്ക് വേണ്ടി ഒത്തു തീര്‍പ്പിന് ശ്രമിച്ചത് മുസ് ലിം ലീഗ് മട്ടന്നൂര്‍ മുനിസിപ്പല്‍ ഭാരവാഹികളായിരുന്നെന്ന് എസ്ഡിപിഐ ആരോപിച്ചു. കാര്യം മനസ്സിലാക്കിയ പോലിസ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കഞ്ചാവ് മാഫിയക്കെതിരേ പാലോട്ടു പള്ളി റെസ്‌ക്യൂ ടീം കൂട്ടായ്മയും ചൊവ്വാഴ്ച്ച പോസ്റ്റര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

നാട്ടില്‍ കഞ്ചാവ് മാഫിയക്കെതിരെ രംഗത്ത് വന്നതിലുള്ള വൈരാഗ്യമാണ് ഇന്നത്തെ ആക്രമത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പാലോട്ടു പള്ളി ബ്രാഞ്ച് പ്രസിഡന്റ് നൗഷാദിനെയും പ്രവര്‍ത്തകന്‍ ശംസീറിനെയും ആക്രമിച്ച ലീഗ് ഗുണ്ടകളെ പോലിസ് നിലക്ക് നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രഖ്യാപിച്ചു.

പാലോട്ടു പള്ളിയില്‍ കഞ്ചാവ് വില്‍പന തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്തു കൊണ്ടാണ് മുസ്‌ലിം ലീഗ് മുസ് ലിം ലീഗിന് പ്രശ്‌നമായി മാറുന്നത് എന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കണം. കഞ്ചാവ് മാഫിയയുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.

കഞ്ചാവ്-മയക്ക് മരുന്ന് മാഫിയകളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുമെന്നും ഇത്തരം ഗൂഢ സംഘങ്ങള്‍ക്കെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് സാജിര്‍, സെക്രട്ടറി നൗഫല്‍ മംഗലാടന്‍ റഫീഖ് കുംബം സഹീര്‍ മട്ടന്നൂര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it