- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ വീണ്ടെടുക്കാന് ദേശസ്നേഹികള് ഐക്യപ്പെടണം: അഡ്വ. ഷറഫുദ്ദീന് അഹമ്മദ്

കൊല്ലം: ഫാഷിസം തകര്ത്തുകൊണ്ടിരിക്കുന്ന ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാന് ദേശസ്നേഹികള് ഐക്യപ്പെടണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന് അഹമ്മദ്. 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കൊല്ലം ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടം തന്നെ ഭരണഘടനയ്ക്ക് ഭീഷണിയായിരിക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യവും ബഹുസ്വരതയും ഫെഡറലിസവും നിയമവാഴ്ചയും സൗഹാര്ദ്ദവും തകര്ത്തുകൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം മുമ്പോട്ടുപോവുന്നത്. വര്ഗീയ മുതലാളിത്ത ശക്തികളുടെ ഉപകരണങ്ങളായി രാഷ്ട്ര സംവിധാനങ്ങള് മാറിയിരിക്കുന്നു. ക്രമസമാധാന പാലന, നീതി നിര്വഹണ സംവിധാനങ്ങള് ഭരണകൂടത്തിന്റെ മര്ദ്ദനോപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. വംശീയാതിക്രമങ്ങളില് ഇരകളാക്കപ്പെടുന്നവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്ഡോസറുകള് ഉപയോഗിച്ച് തട്ടിനിരത്തുകയാണ്. ജനാധിപത്യ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതി ഭരണഘടനയാക്കാനാണ് ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെയും ജനവിരുദ്ധതയെയും ചോദ്യം ചെയ്യുന്നവരെയും വിമര്ശിക്കുന്നവരെയും ഏജന്സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. സാമ്പ്രദായിക പാര്ട്ടികളുടെ മൗനം ഫാഷിസത്തിന് ശക്തി പകരുകയാണെന്നും പൗരസമൂഹം പുതിയ ഐക്യ മുന്നേറ്റങ്ങള്ക്ക് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന് എരഞ്ഞിക്കല്, ജോണ്സണ് കണ്ടച്ചിറ, സംസ്ഥാന ട്രഷറര് അഡ്വ. എ കെ സലാഹുദ്ദീന്, ജില്ലാ ജനറല് സെക്രട്ടറി റിയാസ് കണ്ണനല്ലൂര്, ജില്ലാ ഖജാഞ്ചി ഷറാഫത്ത് മല്ലം, വിമന് ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അമിന സംസാരിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്മാരായ തുളസീധരന് പള്ളിക്കല്, റോയ് അറയ്ക്കല്, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല് ഹമീദ്, സെക്രട്ടറിമാരായ കെ കെ അബ്ദുല് ജബ്ബാര്, പി ആര് സിയാദ്, സംസ്ഥാന പ്രവര്ത്തക സമിതിയംഗങ്ങള്, ജില്ലാ-മണ്ഡലം ഭാരവാഹികള് സംബന്ധിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കേരളപുരത്തുനിന്നു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ കണ്ണനല്ലൂരിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില് വാഹന ജാഥയായി ചിന്നക്കട, പള്ളിമുക്ക്, അയത്തില് വഴി മുഖത്തല ഇഎസ്ഐ ജങ്ഷനിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ കണ്ണനല്ലൂരിലേക്ക് ആനയിച്ചത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള് പിന്വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്ഷക ദ്രോഹ നയങ്ങള് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ന് കാസര്കോട് ഉപ്പളയില് നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയും കോട്ടയവും ആലപ്പുഴയും പത്തനംതിട്ടയും പിന്നിട്ടാണ് ജില്ലയില് പ്രവേശിച്ചത്. വെള്ളിയാഴ്ച യാത്ര തിരുവനന്തപുരം ജില്ലയില് പ്രവേശിക്കും. വൈകീട്ട് മൂന്നിന് വെമ്പായത്തു നിന്ന് വാഹനജാഥയായി ആരംഭിച്ച് ഗാന്ധിപാര്ക്കില് സമാപിക്കും.
RELATED STORIES
'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം
17 Aug 2025 5:01 AM GMTഇംഗ്ലിഷ് പ്രീമിയര് ലീഗില് വിജയതുടക്കവുമായി ടോട്ടന്ഹാം;...
16 Aug 2025 6:02 PM GMTവോട്ടര് പട്ടികയിലെ ക്രമക്കേട് ; 'ശരിയായ സമയത്ത് പരാതി ഉന്നയിക്കണം': ...
16 Aug 2025 5:43 PM GMTമല്സരങ്ങള്ക്കിടെ ഗുരുതര പരിക്കേറ്റ താരങ്ങള്ക്ക് പകരക്കാരെ...
16 Aug 2025 5:31 PM GMTപീഡോഫീലിയ കേസ്: ഇസ്രായേല് സൈബര് ഡോം സ്ഥാപക അംഗം യുഎസില് അറസ്റ്റില്
16 Aug 2025 4:42 PM GMTവെളിച്ചം ഇരുപതാം ഘട്ട സംസ്ഥാന സംഗമം നാളെ ഈരാറ്റുപേട്ടയില്
16 Aug 2025 1:31 PM GMT