Sub Lead

ലഹരി മാഫിയ സംഘങ്ങളെ ഒറ്റക്കെട്ടായി നേരിടണം: അജ്മല്‍ ഇസ്മാഈല്‍

ലഹരി മാഫിയ സംഘങ്ങളെ ഒറ്റക്കെട്ടായി നേരിടണം: അജ്മല്‍ ഇസ്മാഈല്‍
X

മലപ്പുറം: സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ട് തലമുറകളെ തകര്‍ക്കുന്ന ലഹരി മാഫിയകളെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്‍ ഇന്ന് മലപ്പുറത്ത് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലഹരി ഉപയോഗം ഒരു രോഗമാണെന്നും അതിന് ചികിത്സയും കൗണ്‍സിലിഗും ആണ് ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ റാലി നഗരം ചുറ്റി കലക്ടറേറ്റ് പരിസരത്ത് സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സൈതാലവി ഹാജി അധ്യക്ഷത വഹിച്ചു .

ഡോ . സി എച്ച് അശ്‌റഫ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് അരീക്കന്‍ ബീരാന്‍ കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോധവല്‍കരണ ലഘുലേഖ ജില്ലയിലെ വിതരണോത്ഘാടനം അജ്മല്‍ ഇസ്മായില്‍ ജസീല മുംതാസിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുല്‍ മജീദ്, എസ്ടിട്ടിയു ജില്ലാ പ്രസിഡന്റ് അഡ്വ. എ എ . റഹീം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ജസീല മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it