Sub Lead

ദേശീയ പണിമുടക്കിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു

അവശ്യ സേവനങ്ങളുടെ ഭാഗമായവര്‍ ഒഴികെ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ 26 ലെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ദേശീയ പണിമുടക്കിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: നവംബര്‍ 26ന് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ എസ്ഡിപിഐ പിന്തുണയ്ക്കുന്നതായി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി. നവംബര്‍ 26, 27 തിയ്യതികളിലായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനും പാര്‍ട്ടി പിന്തുണ നല്‍കും. അവശ്യ സേവനങ്ങളുടെ ഭാഗമായവര്‍ ഒഴികെ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ 26 ലെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. നികുതി അടയ്ക്കാത്ത ഓരോ കുടുംബത്തിന്റെയും അക്കൗണ്ടുകളില്‍ 7,500 രൂപ നിക്ഷേപിക്കുക, നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക, പ്രതിവര്‍ഷം 200 പ്രവൃത്തിദിനങ്ങള്‍ നല്‍കുന്ന തരത്തില്‍ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരപ്രദേശങ്ങളില്‍ ഉയര്‍ന്ന വേതനം ഉറപ്പാക്കി പദ്ധതി നടപ്പിലാക്കുക, റെയില്‍വേ, തുറമുഖങ്ങള്‍, പ്രതിരോധം, വൈദ്യുതി, വ്യോമയാന, ഖനനം, ധനകാര്യം തുടങ്ങിയ മേഖലകളിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധിച്ച് പിരിച്ചുവിടാതിരിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ദേശീയ പണിമുടക്കിലൂടെ ഉന്നയിക്കുന്നത്.

യാതൊരു തയ്യാറെടുപ്പുമില്ലാതെ രാജ്യവ്യാപകമായി ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ തൊഴിലാളികളടെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെയും വരുമാനം നിലച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാം നിയമങ്ങള്‍ കര്‍ഷകരുടെ നട്ടെല്ല് തകര്‍ത്തു. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ നടത്തുന്നവര്‍ കഷ്ടപ്പെടുകയാണ്. കനത്ത നഷ്ടം കാരണം നിരവധി വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടി സാധാരണക്കാരുടെ ജീവിതം ദയനീയമായി മാറിയിരിക്കുന്നു തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിനെതിരേയുള്ള പ്രതികരണമായി പണിമുടക്ക് നടത്താന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും ബാഖവി വ്യക്തമാക്കി

ആര്‍എസ്എസ് നയിക്കുന്നതും ബിജെപിയുടെ നേതൃത്വത്തിലുള്ളതുമായ കോര്‍പ്പറേറ്റ് അനുകൂല കേന്ദ്ര എന്‍ഡിഎ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ കോര്‍പ്പറേറ്റുകളുടെ 'വികാസ'ത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതങ്ങള്‍, തൊഴിലില്ലായ്മ, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് തിരെ ശ്രദ്ധയില്ല രാജ്യത്തിന്റെ മൊത്ത ഉല്‍പ്പാദനം (ജിഡിപി) നെഗറ്റീവ് നിലയിലേക്ക് കുറഞ്ഞു. തൊഴിലില്ലായ്മ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരിക്കുന്നു തൊഴിലാളികളും കൃഷിക്കാരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ.് ഇപ്പോഴും ഇന്ത്യയിലെ ആളുകള്‍ രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

പണിമുടക്കില്‍ സജീവമായി പങ്കെടുക്കണമെന്ന് എസ്ഡിപിഐ കേഡര്‍മാരോട് ബാഖവി അഭ്യര്‍ഥിച്ചു അവകാശങ്ങള്‍ നേടിയെടുക്കാനായി ജനപക്ഷത്തുനിന്നുള്ള ഏത് പ്രക്ഷോഭത്തിനും എസ്ഡിപിഐ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it