Sub Lead

ശഹീദ് ഷാന്‍ അനുസ്മരണം നാളെ പെരുമ്പാവൂരില്‍ : എസ്ഡിപി ഐ

നാളെ വൈകിട്ട് ആറിന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ശഹീദ് ഷാന്‍ അനുസ്മരണം നാളെ പെരുമ്പാവൂരില്‍ : എസ്ഡിപി ഐ
X

പെരുമ്പാവൂര്‍ : ആര്‍എസ്എസ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ കൊലപ്പെടുത്തിയ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ശഹീദ് ഷാന്‍ അനുസ്മരണ സമ്മേളനം നാളെ പെരുമ്പാവൂരില്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപി ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാളെ വൈകിട്ട് ആറിന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹ്മാന്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും മാനുഷിക മൂല്യങ്ങളും തകര്‍ത്തെറിഞ്ഞ് ഫാഷിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്ന്അജ്മല്‍ കെ മുജീബ് പറഞ്ഞു. അതിനെതിരേ നമ്മുടെ ഭരണഘടനയും പൗരസ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊണ്ടു എന്ന കുറ്റമാണ് ഷാനില്‍ സംഘപരിവാര്‍ കണ്ടെത്തിയത്.അതിനാണ് സമാധാനത്തിന്റെയും സാമൂഹിക നീതിയുടെയും മനുഷ്യത്വത്തിന്റെയും ശത്രുക്കള്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. സാമൂഹിക ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഷാന്‍ എന്നും പ്രചോദനവും വഴികാട്ടിയുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് ഷിഹാബ് വല്ലം,കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സനൂപ് പട്ടിമറ്റം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it