Sub Lead

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ഒരാഴ്ച ക്ലാസുകള്‍ ഉച്ച വരെ മാത്രം

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്.

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ഒരാഴ്ച ക്ലാസുകള്‍ ഉച്ച വരെ മാത്രം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച തുറക്കും. ഒരാഴ്ച ക്ലാസുകള്‍ ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ് വൈകീട്ട് വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്കുശേഷമേ തീരുമാനിക്കൂ. മുന്‍ മാര്‍ഗനര്‍ദേശ പ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പ്രദായം.

ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനത്തെ കുറിച്ച് തീരുമാനിക്കും. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും.ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്.

പതിനാലാം തീയതി ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ തുടങ്ങും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ നേരിട്ടെത്തുന്ന തരത്തില്‍ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓണ്‍ലൈന്‍ കഌസുകള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.

അധ്യാപകര്‍ക്കെതിരായ വിവാദ നടപടിയില്‍ വിശദീകരണം

ഫോക്കസ് ഏരിയയെ വിമര്‍ശിച്ച അധ്യാപകര്‍ക്കെതിരായ വിവാദ നടപടി നീക്കത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് നല്‍കിയതെന്നും, വിശദീകരണം ചോദിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നുമാണ് വിശദീകരണം. വിവാദമായ ഫോക്കസ് ഏരിയയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കണ്ണൂരിലെ അധ്യാപക സംംഘടനാ പ്രവര്‍ത്തകന്‍ പി പ്രേമചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസയച്ചത് ചര്‍ച്ചയായിരുന്നു. സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരിലുള്ള നടപടി നീക്കം ഇടതനുകൂല സംഘടനകളില്‍ത്തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it