നബിദിന ദിവസം സ്‌കൂള്‍ കായികമേള: വിദ്യാഭ്യാസ വകുപ്പ് നടപടി അപലപനീയം-കാംപസ് ഫ്രണ്ട്

നബിദിന ദിവസം സ്‌കൂള്‍ കായികമേള: വിദ്യാഭ്യാസ വകുപ്പ് നടപടി അപലപനീയം-കാംപസ് ഫ്രണ്ട്

കോതമംഗലം: നബിദിന ദിവസം ജില്ലാ സ്‌കൂള്‍ കായികമേള നടത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അപലനീയമാണെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി ജാബിര്‍ അഷ്‌റഫ് പറഞ്ഞു. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍, എംഎ കോളജ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിത അവധി ദിവസമായ നബിദിനത്തിന്റെ അന്നുതന്നെ പരിപാടി നടത്തണമെന്ന് വിദ്യാസ വകുപ്പ് വാശി പിടിക്കുന്നത് എന്തിനാണെന്ന് അധികാരികള്‍ വ്യക്തമാക്കണം. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം കായികമേളയിലും നബിദിനാഘോഷ പരിപാടിലും ഒരുമിച്ച് പങ്കെടുക്കാനാവില്ല. അതുകൊണ്ട് തന്നെ രണ്ടില്‍ ഒന്ന് ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് മുസ്‌ലിം വിദ്യാര്‍ഥികളോട് കാണിക്കുന്ന കടുത്ത അനീതിയും അവഗണനയുമാണ്. പരിപാടി മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ജില്ലാ കലക്്ടര്‍, വിദ്യാഭ്യാസ ഒഫിസര്‍ എന്നിവരെ ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കായികമേള മാറ്റിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES

Share it
Top