Sub Lead

സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കി ഉത്തരവ്; സര്‍ക്കാര്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ അട്ടിമറിച്ചു: കാംപസ് ഫ്രണ്ട്

സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കി ഉത്തരവ്; സര്‍ക്കാര്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ അട്ടിമറിച്ചു: കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കി ഉത്തരവിറക്കിയതിലൂടെ സര്‍ക്കാര്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ അട്ടിമറിച്ചുവെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി. സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നടപ്പിലാക്കുന്നതിലൂടെ നിലവില്‍ 80 ശതമാനമുണ്ടായിരുന്ന മുസ്‌ലിം വിഭാഗത്തിന് 59 ശതമാനമായി കുറയും. പാലോളി കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്‌ലിം സമുദായത്തിനുവേണ്ടി ആവിഷ്‌കരിച്ച സ്‌കോളര്‍ഷിപ്പില്‍നിന്ന് പിന്നീട് 20 ശതമാനം പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിനും വീതം വയ്ക്കുകയായിരുന്നു.

മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാസ്ഥ പരിഹരിഹരിക്കുന്നതിനായി പാലോളി കമ്മിറ്റി ശുപാര്‍ശ പ്രകാരം കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പാണ് വീണ്ടും ജനസംഖ്യാനുപാതികമായി വീതിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ ആനുകൂല്യം നല്‍കാന്‍ പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്യുകയാണ് സര്‍ക്കാര്‍ വേണ്ടത്.

മറ്റു ക്ഷേമപദ്ധതികളൊന്നും തന്നെ ജനസംഖ്യാനുപാതികമാക്കാതെ സംഘപരിവാര കുപ്രചാരണങ്ങള്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാര്‍ നിലപാട് വിവേചനപരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നതിനു പകരം വിദ്യാര്‍ഥികളെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടിനെതിരേ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it