മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം- കാംപസ് ഫ്രണ്ട്

മലപ്പുറം: മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ ഉദ്ഘാടനം ചെയ്തു.
സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും കണ്ടെത്തലുകളെ പാടെ അവഗണിച്ചുകൊണ്ടുള്ള കോടതി വിധി അന്യായമാണെന്നും അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ പരിപാടിക്ക് മലപ്പുറം ഏരിയാ പ്രസിഡന്റ് നിസാം, ഏരിയാ കമ്മിറ്റി അംഗം ജഷ്മല്‍, ഇക്‌റാം എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT