Sub Lead

സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിംഗ്: യുവജനങ്ങള്‍ 19ന് ആലപ്പാട്ടേക്ക്

ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങിയിരിക്കുന്നു. 81.5 ചതുരശ്ര കിലോമീറ്റര്‍ കര കടലായി മാറി.

സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിംഗ്:  യുവജനങ്ങള്‍ 19ന് ആലപ്പാട്ടേക്ക്
X

കൊല്ലം: കരിമണല്‍ ഖനനം മൂലം ഭൂപടത്തില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആലപ്പാട് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ യുവജനങ്ങള്‍ ആലപ്പാട്ട് സംഗമിക്കുന്നു. ജനുവരി 19ന് നടക്കുന്ന യുവജന ഐക്യദാര്‍ഢ്യ സംഗമത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 'സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിംഗ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജന സംഗമം ഒരുക്കുന്നത്. 'ഒരു തീരദേശ ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്. വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിന്നുള്ള സഹകരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് നമുക്ക് നാടുമുടിക്കുന്ന ഖനനത്തിനെതിരെ കൈകോര്‍ക്കാം' എന്ന് യുവജന സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തിലെ ജനങ്ങളാണ് അതിജീവനത്തിനായുള്ള പോരാട്ടം നടത്തുന്നത്. വര്‍ഷങ്ങളായി തുടരുന്ന കരിമണല്‍ ഖനനം മൂലം 20000 ഏക്കറോളം കര ഭൂമി കടലെടുത്തു കഴിഞ്ഞു. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത് സ് ലിമിറ്റഡ് (ഐആര്‍ഇ) ആരംഭിച്ച കരിമണല്‍ ഖനനമാണ് ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. പശ്ചിമ തീര ദേശീയ ജലപാതക്കും കടലിനുമിടയിലുണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന കരിമണല്‍ കുന്നുകളും മുക്കുംപുഴ പാടവും പാനക്കാട്ടു പാടവും വിവിധ ജലസ്രോതസുകളും ഖനനം മൂലം ഇല്ലാതായി. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങിയിരിക്കുന്നു. അതായത് 81.5 ചതുരശ്ര കിലോമീറ്റര്‍ കര കടലായി മാറി.




Next Story

RELATED STORIES

Share it