'തൊഴിലാളികളെ തിരിച്ചയക്കും'; സൗദിയിലെ റോഹിന്‍ഗ്യകള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി സൗദി
മ്യന്‍മറില്‍ ആസൂത്രിതമായ പീഡനം നേരിടുകയും വംശീയ ശുദ്ധീകരണത്തിന് ഇരയാവുകയും ചെയ്ത റോഹിന്‍ഗ്യകളില്‍ ഒരു വിഭാഗം 40 വര്‍ഷം മുമ്പെ സൗദി അറേബ്യയില്‍ അഭയം തേടിയിരുന്നു.
ജിദ്ദ: പതിറ്റാണ്ടുകളായി സൗദിയില്‍ കഴിയുന്ന 54,000 ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ട് നല്‍കണമെന്നും അല്ലാത്ത പക്ഷം സൗദിയിലെ ബംഗ്ലാദേശി തൊഴിലാളികളെ തിരിച്ചയക്കുമെന്നും സൗദി അറേബ്യ ഭീഷണിപ്പെടുത്തിയതായി റിപോര്‍ട്ട്. മ്യാന്‍മറില്‍ ആസൂത്രിതമായ പീഡനം നേരിടുകയും വംശീയ ശുദ്ധീകരണത്തിന് ഇരയാവുകയും ചെയ്ത റോഹിന്‍ഗ്യകളില്‍ ഒരു വിഭാഗം 40 വര്‍ഷം മുമ്പെ സൗദി അറേബ്യയില്‍ അഭയം തേടിയിരുന്നു.
സൗദിയിലുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയാല്‍ അത് ഏറെ സഹായകരമാവുമെന്ന് റിയാദ് ധാക്കയോട് പറഞ്ഞതായി കഴിഞ്ഞ മാസം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെന്‍ വെളിപ്പെടുത്തിയിരുന്നു. ' എന്നാല്‍, അഭയാര്‍ഥികളില്‍ പലരും ഒരിക്കല്‍ പോലും ബംഗ്ലാദേശില്‍ വന്നിട്ടില്ല. മാത്രമല്ല അവര്‍ക്ക് തങ്ങളുടെ രാജ്യത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അവര്‍ക്ക് സൗദി സംസ്‌കാരം അറിയാം, അറബി ഭാഷ സംസാരിക്കും'- മോമെന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ റഖൈനിലെ തദ്ദേശീയ വിഭാഗമാണെന്ന റോഹിന്‍ഗ്യന്‍ സമുദായത്തിന്റെ അവകാശവാദം തള്ളി അവരെ പൗരന്മാരായി അംഗീകരിക്കാന്‍ മ്യാന്‍മര്‍ വിസമ്മതിക്കുകയാണ്.
ഇതിനകം തന്നെ പത്തുലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലുണ്ടെന്നും എന്നാല്‍, ബംഗ്ലാദേശ് വേരുകളുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് പാസ് പോര്‍ട്ട് നല്‍കാന്‍ ഒരുക്കമാണെന്നും മോമെന്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശ് പാസ്‌പോര്‍ട്ട് കൈവശമുള്ള 70 മുതല്‍ 80 വരെ റോഹിന്‍ഗ്യകള്‍ മാത്രമേ സൗദിയില്‍ കണ്ടെത്തിയിട്ടുള്ളൂ. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മ്യന്‍മര്‍ പൗരന്മാരാണെന്ന് സൗദിക്ക് അറിയാം. ഇക്കാര്യത്തില്‍ രാജ്യം ആദ്യം മ്യാന്‍മറിനോട് ആണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, തങ്ങളുടെ തൊഴില്‍ വിപണി സംരക്ഷിക്കുന്നതിനായി ബംഗ്ലാദേശ് സൗദിയുമായി വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്ന് യുഎസ് ആസ്ഥാനമായുള്ള വുഡ്‌റോ വില്‍സണ്‍ സെന്ററിലെ ദക്ഷിണേഷ്യയിലെ വിദഗ്ദ്ധനായ മൈക്കല്‍ കുഗല്‍മാന്‍ ഉദ്ധരിച്ച് ഡച്ച് വെല്ലെ റിപോര്‍ട്ട് ചെയ്യുന്നു. 'സൗദിയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി പ്രവാസികള്‍ വന്‍ തുക നാട്ടിലേക്ക് അയക്കുണ്ടെന്നും ധാക്ക ഒരു പ്രധാന വരുമാനമായി ഇതിനെ കാണുന്നുണ്ടെന്നും റിയാദിന് അറിയാം'-അദ്ദേഹം പറഞ്ഞു.
'ഈ പ്രവാസികളില്‍ വലിയൊരു വിഭാഗത്തെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ ധക്കയെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ കഴിയും. 20 ലക്ഷത്തിലധിം ബംഗ്ലാദേശ് പ്രവാസികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 3.5 കോടി ഡോളറാണ് അവര്‍ സ്വദേശത്തേക്ക് അയച്ചത്. ഇത് ബംഗ്ലാദേശിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. അതിനാല്‍ സൗദിയുടെ ആവശ്യത്തിനു മുമ്പില്‍ ബംഗ്ലാദേശ് മുട്ടുമടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT