- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ കടുത്ത ചൂടില്‍ പുറത്ത് ജോലിയെടുക്കുന്നത് നിരോധിച്ചു
ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ പുറത്ത് ജോലിചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ജൂണ്‍ 15 മുതല്‍ സപ്തംബര്‍ 15 വരെയാണ് നിരോധനമുള്ളത്. ഉച്ചയ്ക്ക് 12നും വൈകീട്ട് മൂന്നിനുമിടയില്‍ തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ പുറത്ത് ജോലിചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

റിയാദ്: കനത്ത ചൂടുള്ള സമയങ്ങളില്‍ ജോലിയെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ പുറത്ത് ജോലിചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ജൂണ്‍ 15 മുതല്‍ സപ്തംബര്‍ 15 വരെയാണ് നിരോധനമുള്ളത്. ഉച്ചയ്ക്ക് 12നും വൈകീട്ട് മൂന്നിനുമിടയില്‍ തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ പുറത്ത് ജോലിചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് നിയന്ത്രണമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. തൊഴില്‍പരമായ പരിക്കുകളും രോഗങ്ങളും കുറയ്ക്കാനും അപകടങ്ങളില്‍നിന്ന് ജീവനക്കാരെ സംരക്ഷിക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഇത് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്കമാക്കി.
സൗദിയില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മക്കയിലും മദീനയിലും ചൂട് അമ്പത് ഡിഗ്രിയിലേക്ക് എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സൗദിയില്‍ കാലാവസ്ഥ കൊടുംചൂടിലേക്ക് നീങ്ങുകയാണ്. ഇനിയുള്ള എതാനും മാസങ്ങളില്‍ ഉഷ്ണക്കാറ്റ് തുടരും.
അന്തരീക്ഷ താപനിലയും ഉയരും. മക്ക, മദീന പ്രവിശ്യകളില്‍ ചൂട് 50 ഡിഗ്രിക്ക് അടുത്ത് വരെയെത്തും. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ചൂട് വര്‍ധിക്കുന്ന ഘട്ടം കൂടിയാണ്. തീരദേശത്തും ഉഷ്ണക്കാറ്റുണ്ടാവും. ദീര്‍ഘദൂരയാത്ര പകല്‍സമയങ്ങളില്‍ നടത്തുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശമുണ്ട്. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















