Sub Lead

മുന്‍ കിരീടാവകാശിയുടെ വീട്ടു തടങ്കല്‍: സൗദി മറുപടി പറയണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്

ബിന്‍ നായിഫിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാജ്യം വിടുന്നതിന് വിലക്കുണ്ടെന്നുമുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ഇടപെടല്‍.

മുന്‍ കിരീടാവകാശിയുടെ വീട്ടു തടങ്കല്‍: സൗദി മറുപടി പറയണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്
X

റിയാദ്: ജൂണില്‍ സ്ഥാനഭ്രഷ്ടനാക്കിയതിനു പിന്നാലെ മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന എന്ന് സൗദി അധികൃതര്‍ വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. ബിന്‍ നായിഫിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാജ്യം വിടുന്നതിന് വിലക്കുണ്ടെന്നുമുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ഇടപെടല്‍.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണോയെന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജകുമാരന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും വ്യക്തമാക്കാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിയാദിനോട് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് സൗദികള്‍ക്ക് സമാനതരത്തിലുള്ള അനിയന്ത്രിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പങ്കുള്ള മുഹമ്മദ് ബിന്‍ നായിഫിന് യാത്രാവിലക്ക് ലഭിച്ചതിലും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള റിപോര്‍ട്ടുകള്‍ വിരോധാഭാസമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ സാറാ ലേ വിറ്റ്‌സണ്‍ പറഞ്ഞു.

കിരീടാവകാശിയായിരിക്കെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ച സല്‍മാന്‍ രാജാവിന്റെ അനന്തരവനായ ബിന്‍ നായിഫ് ആക്ടിവിസ്റ്റുകളെ തകര്‍ക്കുന്നതില്‍ കുപ്രസിദ്ധനായിരുന്നു. കൊട്ടാരം അട്ടിമറിയിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബിന്‍ നായിഫ് അവസാനമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. അട്ടിമറിക്കു പിന്നാലെ സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി കിരീടാവകാശിയായി ഉയര്‍ത്തപ്പെടുകയും ചെയ്തിരുന്ന




Next Story

RELATED STORIES

Share it